ഒ ഐ സി സി ബഹ്‌റൈന്‍ പത്തനംതിട്ട മെയ് ദിനം ആഘോഷിച്ചു

Web Desk
1 Min Read

മനാമ: ഒ ഐ സി സി ബഹ്‌റൈന്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി മെയ് ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. യോഗം ഒ ഐ സി സി ബഹ്റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍ ഉദ്ഘാടനം ചെയ്തു.

city exchange

എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മുദ്രവാക്യം യാഥാര്‍ഥ്യമാക്കാന്‍ മുന്‍ തലമുറ നടത്തിയ ത്യാഗങ്ങളെ യോഗം അനുസ്മരിച്ചു

കൃഷിയിടം മുതല്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വരെ, നിര്‍മ്മാണ മേഖല മുതല്‍ ഐ ടി മേഖല വരെ നമ്മുടെ ദൈനംദിന ജീവിതം സുഗമാക്കുന്നത് തൊഴിലാളികളുടെ അക്ഷീണ പരിശ്രമമാണ്.
അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ സ്വന്തം ചോര കൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ് ദിനം.

തൊഴിലാളികളുടെ അന്തസ്സ് സംരക്ഷിക്കാനും വിവേചനങ്ങളില്ലാത്ത തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനും സ്ത്രീ- പുരുഷ ഭേദമന്യേ തുല്യ വേതനം ഉറപ്പാക്കന്‍ പൊരുതേണ്ട സമയമാണ് ഇപ്പോള്‍.

- Advertisement -
Ad image

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തെ തുടര്‍ന്ന് തൊഴിലാളി സമൂഹം ആകമാനം ആശങ്കയും ബുദ്ധിമുട്ടും ഉള്ള ദിനങ്ങളിലുടെയാണ് കടന്നുപോകുന്നത്. ഇതിന്റെ പ്രത്യാഘാതം നേരിടാന്‍ ഗവണ്‍മെന്റുകള്‍ വൃക്തമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കണമെന്ന് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ തൊഴിലാളി വര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയണം. ലോകമെമ്പാടും മെയ് ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രിയപ്പെട്ട എല്ലാവര്‍ക്കും യോഗം ആശംസകള്‍ നേര്‍ന്നു.

യോഗത്തില്‍ ഒ ഐ സി സി നാഷണല്‍ കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിമാരായ മനുമാത്യു, സയ്യിദ് എം എസ്, ജീസണ്‍ ജോര്‍ജ്, ജേക്കബ് തേക്ക് തോട്, വിനോദ് ഡാനിയേല്‍, ജില്ലാ കമ്മറ്റിയുടെ ഭാരവാഹികളായ കോശി ഐപ്പ്, ബിബിന്‍ മാടത്തേത്ത്, സിജി തോമസ്സ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

യോഗത്തിന് ജോണ്‍സണ്‍ ടി തോമസ്സ് സ്വാഗതവും ബ്രൈറ്റ് രാജന്‍ നന്ദിയും രേഖപ്പെടുത്തി. ജോര്‍ജ് യോഹന്നാന്‍, ഈപ്പന്‍ പി ജെ, റോബിന്‍ ജോര്‍ജ്, റെജി ചെറിയാന്‍, എബിന്‍ ജോണ്‍, നോബിള്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!