

ദോഹ: നൂറ്റി അന്‍പതില്‍പരം ഇന്ത്യക്കാര്‍, കൂടുതലും കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഉള്ളവരാണ് മ്യാന്‍മാറില്‍ കുടുങ്ങി കിടക്കുന്നത്.

സോഷ്യല്‍ മീഡിയ വഴിയും ഇന്ത്യയിലെയും ദുബായിലെയും ഏജന്റുമാര്‍ വഴിയും ഐ ടി മേഖലയില്‍ കഴിവുള്ള യുവാക്കളെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ജോലിക്കായി തായ്‌ലാന്‍ഡില്‍ എത്തിക്കുകയും പിന്നീട് മ്യാന്‍മാറില്‍ എത്തിക്കുകയുമായിരുന്നു.
ചൈനീസ് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റാഗ്രാം സൃഷ്ടിച്ച് അതിസമ്പന്നരുമായി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്താനും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്താനുമാണ് നിര്‍ബന്ധിക്കുന്നത്.

ഓണ്‍ അറൈവല്‍ വിസയിലാണ് തട്ടിപ്പിന് ഇരയാവര്‍ എത്തിയത്. ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലം 32 പേര്‍ ഇത്തരം തട്ടിപ്പിന് ഇരയായവര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ചിലരാവട്ടെ ബന്ധികളാക്കിയവര്‍ക്ക് വന്‍ തുക മോചനദ്രവ്യം ബന്ധുക്കള്‍ ക്രിപ്‌റ്റോ കറന്‍സി വഴി നല്‍കിയും മോചിതരായിട്ടുണ്ട്.
കൃത്യമായ റിക്രൂട്ട്‌മെന്റ് സംവിധാനത്തിലൂടെ അല്ലാതെ ഓണ്‍ അറൈവല്‍ വിസ പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ എത്തുന്നതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാന്‍ സാധ്യത ഏറെയാണെന്നും ചതിയില്‍ പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ പ്രയാസവും കാലതാമസവും നേരിടുന്നുവെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് എംബസികളില്‍ വഴിയും മറ്റും ധാരാളം ബോധവല്‍ക്കരണങ്ങള്‍ നടത്തിയിട്ടും ഉദ്യോഗാര്‍ഥികള്‍ ഇവയൊന്നും ശ്രദ്ധിക്കാതെ നിരന്തരം ചതിയില്‍ പെടുന്നുവെന്നും ഇന്ത്യന്‍ മിഷനുകള്‍ അറിയിക്കുന്നു. ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളാണ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

