കൊടും ചൂട്; ഡെലിവറി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടികള്‍

Web Desk
1 Min Read

ദോഹ: കൊടും ചൂടില്‍ ഭക്ഷ്യ വിതരണ കമ്പനികളും റെസ്റ്റോറന്റുകളും ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു. കടുത്ത ചൂടുള്ള സമയങ്ങളില്‍ മോട്ടോര്‍ സൈക്കിള്‍ ഡെലിവറിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടപ്പിലാക്കുന്നു.

city exchange

തൊഴില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനം അനുസരിച്ച് കടുത്ത വേനല്‍ക്കാലത്ത് ഡെലിവറി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനായി റൈഡര്‍മാര്‍ രാവിലെ 10 മുതല്‍ മൂന്നര വരെ കാറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെ ഔട്ട്ഡോര്‍ സ്പെയ്സുകളിലെ നിയമപരമായ പ്രവൃത്തി സമയം നിയന്ത്രിച്ച 2021-ലെ 17-ാം നമ്പര്‍ മിനിസ്റ്റീരിയല്‍ ഡിക്രി അനുസരിച്ചാണ് നടപടി.

ഫുഡ് ഡെലിവറി കമ്പനികളും റെസ്റ്റോറന്റുകളും ഡെലിവറി ഷെഡ്യൂളുകള്‍ ക്രമീകരിക്കുക, മതിയായ വിശ്രമ ഇടവേളകള്‍ നല്‍കുക, കൂളിംഗ് വെസ്റ്റുകളും ഹെല്‍മെറ്റുകളും പോലുള്ള ഉചിതമായ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ റൈഡര്‍മാരെ സജ്ജമാക്കുക തുടങ്ങിയവ നടപ്പിലാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!