

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കലൂര്‍ ഏര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററിന്റെ സഹകരണത്തോടെ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസീല ഷിഹാബ്, ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസീന നജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ എ സിറാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജുമത്തായി,
സാഹിദ അബ്ദുള്‍സലാം,ടി ആര്‍ രജീഷ്, ഹിദ ജയകുമാര്‍, ആബിദ അബ്ദുള്‍ഖാദര്‍, സനില ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
