
ദുബൈ: യു എ ഇ യില്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കു കടുത്ത ശിക്ഷ.മൂന്നു മാസത്തെ ജയില്‍ ശിക്ഷയും 50,000ദിര്‍ഹം പിഴയും നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ലൈസന്‍സ് പ്രകാരം അനുവദിച്ചിരിക്കുന്ന വാഹനമല്ലാതെ മറ്റൊരു തരത്തിലുള്ള വാഹനം ഉപയോഗിക്കുന്നവര്‍ക്കും ഇതേ ശിക്ഷ നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.അതിനിടെ
വാഹനങ്ങള്‍ തമ്മില്‍ ആവശ്യത്തിനുള്ള അകലം പാലിക്കാത്തിന്റെ പേരില്‍ 19,327 നിയമ ലംഘനങ്ങള്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍
റിപ്പോര്‍ട്ട് ചെയ്തതായി അബുദബി പൊലീസ് അറിയിച്ചു.
ട്രാഫിക് നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണു പിഴ. ഇതിന് പുറമെ 3 മാസത്തേക്കു വാഹനം കണ്ടുകെട്ടുകയും ചെയ്യും. തിരിച്ചെടുക്കാന്‍ 5,000 ദിര്‍ഹം അടക്കണം.

