

ആലുവ: യു ഡി വൈ എഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ ഏഴുദിവസമായി തിരുവനന്തപുരത്ത് ജയിലില്‍ കഴിയുകയായിരുന്ന സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിലിനും സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസിനും ഉള്‍പ്പെടെ ജയിലില്‍ കഴിയുന്ന മുഴുവന്‍ നേതാക്കന്മാര്‍ക്ക് ജാമ്യം ലഭിച്ചതില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു് ആലുവ നഗരത്തില്‍ യു ഡി വൈ എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

ആലുവ യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ ഉദ്ഘാടനം ചെയ്തു. യു ഡി വൈ എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എം കെ എ ലത്തീഫ്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നാദിര്‍ഷാ, കേരള കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രിന്‍സ് വെള്ളറക്കല്‍, കോണ്‍ഗ്രസ് നേതാക്കളായ ഫാസില്‍ ഹുസൈന്‍, ജി മാധവന്‍കുട്ടി, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, പരീദ് കുഞ്ഞ്, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് സിബി, കേരള കോണ്‍ഗ്രസ്സ് നേതാവ് ഹാരിസ്, യൂത്ത് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എംസ് സനു, യൂത്ത്‌കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, സകീര്‍ എം എം, അല്‍ഫിന്‍ രാജന്‍, ഇജാസ് മുഹമ്മദ്, ദേവന്‍, അഫ്‌സല്‍, പൗലോസ്,അബു വടക്കെവീട്ടില്‍, ആഷില്‍ മുഹമ്മദ്, ഷാജഹാന്‍, ഇമ്മനുവല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
