

അങ്കമാലി: അങ്കമാലി സ്‌പോട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. കിങ്ങിണി ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി ഉദ്ഘാടനം ചെയ്തു.

സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ മുന്‍ എം എല്‍ എ പി ജെ ജോയി അധ്യക്ഷത വഹിച്ചു. 12 ദിവസം ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. അണ്ടര്‍ 17 ടൂര്‍ണ്ണമെന്റും പ്രാദേശിക ക്ലബ്ബുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളും ദിവസവും പ്രധാന മത്സരങ്ങള്‍ക്ക് മുന്‍പായി നടക്കും.
