നസറത്ത് കാര്‍മ്മല്‍ റോഡ് പുനരുദ്ധാരണത്തിന് ഒരു കോടി രൂപ

Web Desk
1 Min Read

ആലുവ: പൊട്ടിപ്പൊളിഞ്ഞ് താറുമാറായി സഞ്ചാര യോഗ്യമല്ലാതായ നസറത്ത് കാര്‍മ്മല്‍ റോഡിന്റെ പുനരുദ്ധാരണത്തിനായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ശ്രമഫലമായി ഒരു കോടി രൂപ അനുവദിച്ചതായി എം എല്‍ എ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതിലൂടെ നസറത്ത് കാര്‍മ്മല്‍ റോഡിലെ സഞ്ചാരത്തിനായി നാട്ടുകാര്‍ അനുഭവിച്ചിരുന്ന ദുരിതത്തിന് അവസാനമാകുമെന്നും എം എല്‍ എ അറിയിച്ചു.

city exchange

രണ്ടര കിലോമീറ്റര്‍ നീളമുള്ള റോഡില്‍ നാല് സെന്റീമീറ്റര്‍ കനത്തില്‍ ക്ലൊസ്‌ഗ്രേഡഡ് ചിപ്പിങ് കാര്‍പ്പെറ്റ് ടാറിങ്ങും വെള്ളം കെട്ടി തീര്‍ത്തും മോശമായി കിടക്കുന്ന സ്ഥലങ്ങളില്‍ ടൈല്‍ വിരിച്ചുമായിരിക്കും പദ്ധതിയിലൂടെ പുനരുദ്ധാരണം നടത്തുകയെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!