

ഗാന്ധിനഗര്‍: മുനവര്‍ ഫാറുഖിക്കെതിരെ ബജ്‌റംഗ്ദള്‍ ഭീഷണി. സ്റ്റാന്റപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഗുജറാത്ത് ടൂര്‍ ഷോയ്ക്കെതിരെയാണ് ബജ്‌റംഗ്ദള്‍ രംഗത്തെത്തിയത്.

ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ ഗുജറാത്ത് ടൂര്‍ ഷോ നടത്തുമെന്ന മുനവര്‍ ഫാറൂഖിയുടെ പ്രഖ്യാപനം അനുവദിക്കില്ലെന്ന് ബജ്‌റംഗ്ദള്‍ പറഞ്ഞു. ഗുജറാത്ത് ടൂര്‍ സംഘാടകര്‍ക്ക് ബജ്‌റംഗ്ദള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജനുവരിയില്‍ ഇന്‍ഡോറിലെ ഒരു കഫേയില്‍ പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുനവറിനെയും മറ്റ് നാല് പേരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം ജയിലിലടച്ച ശേഷമാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്.
സെപ്റ്റംബര്‍ 12നാണ് മുന്‍വര്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒക്ടോബര്‍ ഒന്നിന് സൂറത്തിലും ഒക്ടോബര്‍ രണ്ടിന് അഹമ്മദാബാദിലും മൂന്നിന് വഡോദരയിലും ‘ഗുജറാത്ത് ടൂര്‍’ നടത്തുമെന്ന് പ്രഖ്യാപിച്ചത്.
