

കോപ്പന്‍ഹേഗന്‍: യൂറോപ്പില്‍ ആദ്യമായും ലോകത്തില്‍ നാലാമതും വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ് ഐസ്‌ലാന്റില്‍. പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതകളാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റുവാണ്ട, ക്യൂബ, നിക്വരാഗെ എന്നീ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് പാര്‍ലമെന്റില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതകളുള്ളത്. മെക്‌സിക്കോയിലും യു എ ഇയിലും പുരുഷ- വനിതാ അനുപാതം 50- 50 ആണ്. യൂറോപ്പിലാകട്ടെ സ്വീഡനില്‍ 47 ശതമാനവും ഫിന്‍ലാന്റില്‍ 46 ശതമാനവും വനിതകളുണ്ട്.

ഐസ്‌ലാന്റിലെ 63 അംഗ പാര്‍ലമെന്റില്‍ 33 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വനിതകളുടെ എണ്ണം 24 ആയിരുന്നു.
മുന്നേമുക്കാല്‍ ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള വടക്കന്‍ അറ്റ്‌ലാന്റിക് ദ്വീപായ ഐസ്‌ലാന്റാണ് വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ടില്‍ പന്ത്രണ്ടാം വര്‍ഷത്തിലും ലോകത്തിലെ ഏറ്റവും ലിംഗ സമത്വമുള്ള രാജ്യം.


വനിതകള്‍ ഭൂരിപക്ഷമാകുന്നുവെന്നത് നല്ല വാര്‍ത്തയാണെന്നും ചരിത്രപരവും അന്തര്‍ദേശീയവുമായ കാഴ്ചപ്പാടില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയാണെന്നും യൂറോപ്പിലിത് ആദ്യത്തെ സംഭവമാണെന്നും ബ്രോഡ്കാസ്റ്റര്‍ ആര്‍ യു വിയോട് പ്രസിഡന്റ് ഗുഡ്‌നി ജോഹാന്‍സണ്‍ പറഞ്ഞു.
ലിംഗസമത്വത്തില്‍ ഐസ്‌ലാന്റ് വീണ്ടും മുന്നേറുന്നുവെന്നും അതിശയകരമെന്നുമാണ് ഐസ്‌ലാന്റിലെ യു കെ അംബാസഡര്‍ ബ്രയോണി മാത്യു ട്വീറ്റ് ചെയ്തത്.
ഭരണസഖ്യം ഭൂരിപക്ഷത്തിന് കുറവുണ്ടാകുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നെങ്കിലും 2017നെ അപേക്ഷിച്ച് അഞ്ച് സീറ്റുകള്‍ കൂടുതല്‍ നേടാന്‍ അവര്‍ക്കായി. ഇടത്- ഇടത് സഖ്യങ്ങള്‍ ഭൂരിപക്ഷം ശക്തിപ്പെടുത്തുന്നതുമാണ് അവസാന ഫലങ്ങള്‍ നല്കുന്ന സൂചന.
നിലവിലെ സര്‍ക്കാറില്‍ പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്‌സ്‌ഡോട്ടിറിന്റെ ഇടത് ഹരിത പ്രസ്ഥാനവും കണ്‍സര്‍വേറ്റീവ് ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടി, പ്രോഗ്രസ്സീവ് പാര്‍ട്ടി എന്നിവര്‍ ഭൂരിപക്ഷം ലഭിച്ചാല്‍ സഹകരണം തുടരുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലേതു പോലെ 16 സീറ്റുകളുമായി ഇന്‍ഡിപെന്റന്റ് പാര്‍ട്ടിയാണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷി.

