നെഹ്‌റുവിനേയും വെട്ടി ഐ സി എച്ച് ആര്‍; പകരം സവര്‍ക്കര്‍

Web Desk
2 Min Read

ന്യൂഡല്‍ഹി: മലബാര്‍ സമര നായകരെ മാത്രമല്ല സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കണ്ണില്‍ പിടിക്കില്ല ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന് (ഐ സി എച്ച് ആര്‍). ചരിത്ര കൗണ്‍സിലിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ചിത്രീകരിച്ച ആസാദി കാ അമൃത് ആഘോഷവുമായി ബന്ധപ്പെട്ട് ഐ സി എച്ച് ആറിന്റെ വെബ്‌സൈറ്റ് ഹോം പേജ് പോസ്റ്ററില്‍ നിന്നാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ വെട്ടിമാറ്റിയിരിക്കുന്നത്. പകരം സവര്‍ക്കറാണ് പോസ്റ്ററിലുള്ളത്.

city exchange


മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് തുടങ്ങിയവരോടൊപ്പമാണ് നെഹ്‌റുവിനെ ഒഴിവാക്കി സവര്‍ക്കറെ പോസ്റ്ററില്‍ കയറ്റിയിരിക്കുന്നത്. നെഹ്‌റു ഉള്‍പ്പെടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണ്ണ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത നിരവധി പേര്‍ ഉണ്ടെന്നിരിക്കെയാണ് അവരെ മുഴുവന്‍ പിറകിലേക്ക് തള്ളി ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്കി ജയില്‍ മോചിതനായ സവര്‍ക്കറെ പോസ്റ്ററില്‍ കൊണ്ടുവന്നിരിക്കുന്നത്.


സ്വാതന്ത്ര്യ സമര കാലത്ത് അന്തമാന്‍ ജയിലിലായിരുന്ന സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് അയച്ച കത്തില്‍ മാപ്പ് എഴുതി നല്കിയെന്ന് മാത്രമല്ല താനുമായി ബന്ധപ്പെട്ടവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിയുന്നതില്‍ നിന്നും തടയുമെന്ന് പറയുന്ന കത്ത് പുറത്തു വന്നിരുന്നു. ക്വിറ്റിന്ത്യാ സമരത്തേയും തള്ളിപ്പറഞ്ഞ നേതാവാണ് സവര്‍ക്കര്‍.

- Advertisement -
Ad image


അവിഭക്ത ഇന്ത്യയില്‍ ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം മുന്നോട്ടുവെച്ച സവര്‍ക്കര്‍ പാകിസ്താന്‍ ആവശ്യപ്പെട്ട മുഹമ്മദലി ജിന്നയുടെ വാദം അംഗീകരിക്കണമെന്ന് എഴുതുകയും ചെയ്തിരുന്നു.
മഹാത്മാ ഗാന്ധി വധത്തില്‍ കുറ്റാരോപിതനായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കപ്പെടുകയായിരുന്നു. ഗാന്ധി വധ ഗൂഡാലോചനയില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടെന്ന് കപൂര്‍ കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


നേരത്തെ മലബാര്‍ സമരനേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാന്‍ ഐ സി എച്ച് ആര്‍ ശിപാര്‍ശ നല്കിയിരുന്നു. ഇതിന് പിന്നാലെ വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരേയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നിഘണ്ടു (1857- 1947)വിന്റെ അഞ്ചാം വാല്യത്തില്‍നിന്ന് വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളും നീക്കം ചെയ്യാനുള്ള നിര്‍ദേശമാണ് ഐ സി എച്ച് ആറിന്റെ മൂന്നംഗ സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!