കെ സുരേന്ദ്രനോട് വിയോജിപ്പ്; ആം ആദ്മിക്ക് ബി ജെ പി പ്രവര്‍ത്തകരുടെ മിസ്ഡ് കോള്‍

Web Desk
1 Min Read

കൊച്ചി: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിക്ക് അംഗത്വത്തിന് മിസ്ഡ് കോളടിച്ച് നിരവധി പ്രവര്‍ത്തകര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ബി ജെ പിക്കാരെ ആം ആദ്മിയിലേക്ക് ചാടിക്കുന്നത്.

city exchange

തര്‍ക്കമുള്ള പ്രവര്‍ത്തകരുമായി കെ സുരേന്ദ്രന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.

നെടുമ്പാശ്ശേരി, കീഴ്മാട്, ആലുവ മേഖലകളില്‍ നിന്നാണ് നേതാക്കള്‍ ആം ആദ്മിയിലേക്ക് മാറുന്നത്. കേരളത്തില്‍ ആം ആദ്മി ചുമതലയുള്ള എന്‍ രാജ, അജയ് രാജ് എന്നിവരുമായി വിമത നേതാക്കള്‍ ചര്‍ച്ച നടത്തുമെന്ന സൂചനയുമുണ്ട്. ബി ജെ പി നേതാക്കളോടുള്ള വില പേശലിന്റെ ഭാഗമാണോ ഇതെന്ന സംശയവുമുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!