സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ യുവതി മരിച്ചു

Web Desk
0 Min Read

ദുബൈ: സന്ദര്‍ശക വിസയില്‍ ഒരു മാസം മുമ്പ് ദുബൈയിലെത്തിയ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ മണമ്പൂര്‍ നീറുവിള തൊട്ടികല്ലില്‍ അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി (38) ആണ് മരിച്ചത്.

city exchange

ജബല്‍ അലി ഡിസ്‌കവറി ഗാര്‍ഡനിലെ ഫ്‌ളാറ്റില്‍ ഹൃദയാഘാതമുണ്ടായ പ്രിജിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രിജിയോടൊപ്പം രണ്ടു മക്കളും ദുബൈയിലെത്തിയിരുന്നു.

പിതാവ്: വലിയവിള കൊടുവാഴനൂര്‍ പുളിമാത്ത് ശങ്കരന്‍. മാതാവ്: ഗീത. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!