ചാറ്റിംഗ് കളി ചീറ്റിംഗായപ്പോള്‍ നഷ്ടമായത് മൂന്നുജീവനുകള്‍

Web Desk
1 Min Read

കൊല്ലം: നവജാത ശിശുവിനെ കരിയിലക്കുഴിയിലുപേക്ഷിച്ചു, രണ്ട് യുവതികള്‍ ആത്മഹത്യ ചെയ്തു. ഫേസ്ബുക്കില്‍ ചീറ്റ് ചെയ്‌തെത്തിയ ചാറ്റിംഗ് നഷ്ടമാക്കിയത് മൂന്നു ജീവനുകള്‍. ജീവച്ഛവമാക്കിയത് അവരുമായി ബന്ധപ്പെട്ട നിരവധി ജീവനുകളേയും. ഒരാള്‍ ജയിലിലുമായി.
കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയോട് കാമുകന്‍ എന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. ഈ അക്കൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്ന രേഖകളില്ല.
ചാറ്റിംഗിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരും ശ്രമിച്ചതെങ്കിലും പിന്നീട് കളി കാര്യമാകുകയായിരുന്നു. രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലാക്കിയതോടെ കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് മരിച്ച യുവതികളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നതായും ഈ വിവരമാണ് പൊലീസിന് ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ ഭര്‍തൃ സഹോദരന്റെ ഭാര്യയാണ് ആര്യ. ഇരുവരുടേയും ഭര്‍തൃ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. പോകുകയാണെന്ന് ഇവര്‍ എഴുതിവെച്ച കുറിപ്പ് ലഭിച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!