
ആലുവ: കീഴ്മാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിന്റെ ഭാഗമായ നാലാം മൈല്‍ പ്രദേശത്ത് വീട്ടുവളപ്പില്‍ കല്ലിടാനെത്തിയ കെ റെയില്‍ സര്‍വ്വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധിച്ച ഏഴു പേരെ അറസ്റ്റു ചെയ്ത പൊലീസ് വാനില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും വൃദ്ധരും തങ്ങളുടെ ആവലാതികളും അധികാരികള്‍ക്കെതിരെ ശാപവചനങ്ങളും ഉതിര്‍ത്തുകൊണ്ട് അലമുറയിട്ടു. തന്റെ പുരയിടത്തില്‍ കുഴിച്ച കുഴിക്കുമുകളില്‍ കിടന്നുകൊണ്ട് കല്ലിടല്‍ തടഞ്ഞ വൃദ്ധമാതാവും ഏങ്ങി കരഞ്ഞു.


കബീല്‍ തറയില്‍, ടി പി ഹാഷിം, ടി പി ശിഹാബ്, എം പി അലി, എ എ അബ്ദുല്‍ സത്താര്‍, ടി എം ആദില്‍, റഷീദ് എടയപ്പുറം എന്നിവരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്.
പ്രതിഷേധ പരിപാടികള്‍ക്ക് നേതാക്കളായ പി എ മുജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിദ നൗഷാദ്, ടി എസ് ഷറഫുദ്ദീന്‍, ലത്തീഫ് നാലാം മയില്‍, ടി പി ഷെമീര്‍, ടി എ റസാഖ്, വിപില്‍ തോട്ടത്തിപ്പറമ്പില്‍, ടി എ റഷീദ്, ബെന്നി മാത്യു, അശ്വിന്‍ മടിപ്പള്ളി, സമരസമിതി നേതാക്കളായ കെ പി സാല്‍വിന്‍, എ എം ഇസ്മായീല്‍, എ ജി അജയന്‍, റഷീദ്, ലോറന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

