ചരിത്രത്തിലെ ഓര്‍മപ്പെടുത്തലുകളില്‍ വീണ്ടുമൊരു വനിതാദിനം

Web Desk
2 Min Read

ഓരോ വര്‍ഷവും അര്‍ഥവത്തായ ഓരോ മുദ്രാവാക്യവുമായി വനിതാദിനം ആചരിക്കുമ്പോഴും ഓരോ വനിതാ ദിനം കടന്നു പോകുമ്പോഴും ലോകത്തു സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പലതരത്തിലും വര്‍ധിച്ചു വരുന്നുവെന്നതാണ് വസ്തുത.

city exchange

പണ്ട് കാലത്തെ അപേക്ഷിച്ചു ഇന്ന് സ്ത്രീ സാന്നിധ്യം ഇല്ലാത്ത മേഖല വളരെ കുറവാണ്. കലാ- സാഹിത്യ- സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലകളിലെല്ലാം സ്ത്രീയുടെ കയ്യൊപ്പുണ്ട്. എന്നിട്ടും സ്ത്രീക്കു അര്‍ഹിക്കുന്ന പദവികളും സ്ഥാനമാനങ്ങളും സമത്വവും അന്യമാവുന്നു. അതുകൊണ്ട് തന്നെ ‘Gender equality today for a sustainable tomorrow’ അഥവാ ‘സുസ്ഥിരമായ നാളെക്ക് ലിംഗസമത്വം ഇന്ന്’ ഈ വര്‍ഷവും വനിതാദിനാം ആചരിക്കുന്നത്.

ചരിത്രത്തില്‍ ഇന്നലെയുടെ ഏടുകള്‍ മറിച്ചിടുമ്പോള്‍ വിയര്‍പ്പിന്റെ മണവും കണ്ണീരിന്റെ നനവും ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയായ ഒരുപാട് ഓര്‍മപ്പെടുത്തലുമുണ്ട് വനിതാദിനത്തിനു പിന്നില്‍. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ സ്ത്രീകള്‍ വരെ പീഡിക്കപ്പെടുന്ന ഈ സമകാലീന ലോകത്തു വനിതാദിനത്തിനു പ്രസക്തിയേറുന്നു.

- Advertisement -
Ad image

സ്ത്രീ സുരക്ഷിതയല്ല എന്ന ദുഃഖം സ്ത്രീ എന്ന നിലക്ക് എന്നെ ഏറെ സങ്കടപ്പെടുത്തുന്നു. പുരോഗമന- പരിഷ്‌കൃത സമൂഹത്തിലാണ് നമ്മളെന്ന് സ്വയം ആശ്വസിക്കുമ്പോഴും സ്ത്രീ ശാക്തീകരണം വെറും വാക്ക് മാത്രം. സ്വയം സുരക്ഷക്കായി സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം എന്ന് വനിതാ ദിനം നമ്മെ ഉണര്‍ത്തുമ്പോഴും മനസാ വാചാ സംതൃപ്തി ഇല്ല എന്നുതന്നെ പറയാം.

സ്ത്രീകള്‍ നേടിയ ഒട്ടനവധി പുരോഗതികളെ, വിവിധ മേഖലകളില്‍ അവര്‍ നേടിയെടുത്ത അംഗീകാരങ്ങളെ കുറച്ചു കാണാതെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്ത്രീയും പുരുഷനും പരസ്പര വൈരുധ്യങ്ങളെണെന്നു ചിത്രീകരിക്കപ്പെടാതിരിക്കുക. കൂട്ടുകാരി, മകള്‍, സഹോദരി, ഭാര്യ, അമ്മ തുടങ്ങി എത്രയോ മനോഹര വേഷങ്ങള്‍ അവളിലൂടെ സാധ്യമാവുന്നു.

സ്ത്രീകളെ രണ്ടാംതരമായി കാണാതെ അവര്‍ക്കു അര്‍ഹിക്കുന്ന പദവികളും അംഗീകാരങ്ങളും പരസ്പര ബഹുമാനത്തോടെയും ആദരവോടെയും നല്കാന്‍ കഴിയുന്ന തുറന്ന മനസ്സുള്ള സമൂഹം കാണാന്‍ ഈ വനിതാദിനത്തില്‍ കൊതിക്കുന്നു എന്ന് പറയാന്‍ ഒരു മടിയുമില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഭയപ്പാടോടെയും ഭീതിയോടെയും സംശയത്തോടെയും മറു കണ്ണോടെ നോക്കി കാണുന്ന പൊതുസമൂഹം അവരുടെ മനസ്സിനെ, കാഴ്ചപ്പാടിനെ ഇനിയെങ്കിലും മാറ്റേണ്ടതുണ്ട്.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു അതിര്‍വരമ്പുകള്‍ ഉണ്ടെന്നു വിശ്വസിക്കുന്നില്ല. മറിച്ച് അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ, കഴിവുള്ളവരെ, മോശക്കാരായി ചിത്രീകരിക്കാതെ ചിന്താഗതിയില്‍ മാറ്റം വരുത്തി അവരെ അംഗീകരിക്കാനുള്ള മനസ്സ് പുരുഷ സമൂഹത്തിന് ഉണ്ടാവണമെന്നും ഈ വനിതാദിനത്തില്‍ സ്വപ്നമാണ്.

‘സ്ത്രീകള്‍ കൈവരിക്കുന്ന വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാന്‍ സമുദായത്തിന്റെ വളര്‍ച്ച അള്ക്കാം’ എന്നാണ് അംബേദ്കര്‍ പറഞ്ഞത്. സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരി എന്ന നിലക്കും പുത്രി എന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകന്‍ മുഹമ്മദ് കല്‍പ്പിക്കുന്നു. അതുകൊണ്ട് തന്നെ
തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ ന്യൂയോര്‍ക്കിലെ വനിതകളെ ഈ അവസരത്തില്‍ സ്മരിക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിന്റേയും സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റേയും സ്ത്രീ പുരുഷ സമത്വവും വാഗ്ദാനങ്ങള്‍ പ്രഖ്യാപനങ്ങളില്‍, വാക്കുകളില്‍ ഒതുങ്ങാതെ ഇനിയും ഒരുപാട് മാറ്റം ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്ന ഒരു സമൂഹം ഉടലെടുക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ട് എല്ലാവര്‍ക്കും വനിതാദിനാശംസകള്‍.

Share This Article
Leave a Comment
error: Content is protected !!