Special
അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച സുബൈർ

രാമന്തളിക്കാരനായ ഇപ്പോൾ കുടുംബ സമേതം മാടക്കാലിൽ താമസിക്കുന്ന യു വി സുബൈറിനെ അറിയാത്തവർ വിരളമായിരിക്കും. നാട്ടിലെ വിശുദ്ധിയുടെ പര്യായമായ “കയിലെ മമ്മൂക്ക” എന്ന് വിളിക്കുന്ന മദ്രസ്സ അധ്യാപകനും പള്ളി മുഅദ്ദിനുമായ ഉള്ളി കുഴിയിൽ മമ്മു സാഹിബ് നാട്ടിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. അവരുടെ മകനാണ് സുബൈർ.


ചെറുപ്പത്തിലെ കഷ്ടപ്പാടുകളുടെ തീച്ചുളയിൽ വളർന്ന് മദ്രസ്സയിലെ റസീവർ ജോലി മുതൽ എളിയ രീതിയിൽ ജീവിച്ചു വന്നു. ജീവസന്ധാരണത്തിന്നായി 1995 കാലഘട്ടത്തിൽ ഒമാനിൽ ജോലി തേടി അവിടെയുള്ള ഒരു കമ്പനിയിൽ നിന്നും പാചക കല സ്വായത്തമാക്കി നാട്ടിൽ തിരിച്ചു വന്നപ്പോൾ അത് തുടർന്നു. നല്ലൊരു പാചക വിദഗ്ദനായി നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും ഓർഡർ ലഭിച്ചു തുടങ്ങി.

എന്നാൽ, സുബൈറിന്നു മറെറാരു സവിശേതയുണ്ട് സാമൂഹ്യ പ്രവർത്തനവും, സോഷ്യൽ മീഡിയയിൽ വാർത്തകൾ എത്തിക്കലും ‘ ചില അവസരങ്ങളിൽ സമയ ദൗർലഭ്യം മൂലം വാർത്തകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ സാധിച്ചില്ലെങ്കിൽ സുബൈറിനെ ഏൽപിച്ചാൽ മതി സെക്കണ്ടുകൾക്കകം നിർവ്വഹിക്കും ‘മാത്രമല്ല പോരായ്മയുണ്ടെങ്കിൽ അറിയിക്കും. നിരവധി ഗ്രൂപ്പുകൾ കൈകാര്യം ചെയ്യാറുണ്ട്. വാട്സ് ആപ്പ് ൽ വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു അവസാനമായി ഷെയർ ചെയ്തത്.


എവിടെ വെച്ച് കണ്ടാലും കുശലാന്വേഷണം നടത്തും നാട്ടിൽ പ്രധാന പള്ളിയിൽ നടക്കുന്ന വിപുലമായ മാനസാന്തര സ്വലാത്തിന് എത്തുന്ന ജനകൂട്ടത്തെ വളണ്ടിയർ കുപ്പായമണിഞ്ഞ് കൃതുമായി മാർഗ്ഗ നിർദ്ദേശം നൽകി നിയന്ത്രിക്കും. മാത്രമല്ല തികഞ്ഞ മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ സുബൈർ ജാഥകളും ആൾ കൂട്ടവും സ്വമേധയാ നിയന്ത്രിക്കും ആരോടും വിദ്വേഷമോ പകയൊ കാണിക്കാതെ പിതാവിനെ പ്പോലെ തന്നെ സ്നേഹം പങ്കിടുക എന്നത് പരേതൻ്റെ ഒരു രീതിയാണ്.
കുന്നുകൂടുന്ന സമ്പത്തോ കൃത്രിമ പ്രതാപമോ അല്ല സുബൈറിനു സ്നേഹം പകർന്നു നൽകിയത് സ്നേഹമസൃണമായ പെരുമാറ്റവും ഒപ്പം ജീവിക്കുന്നവരെയും സമൂഹത്തെയും ഒപ്പം അക്ഷരങ്ങളെയും നെഞ്ചോട് ചേർത്തു പിടിച്ചതിനാലാണ്.’


