ലക്‌സംബര്‍ഗ് ഡ്യൂക്കുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ലക്‌സംബര്‍ഗ്: ലക്‌സംബര്‍ഗിലെ ഗ്രാന്‍ഡ് ഡ്യൂക്ക് ഹെന്റി ലക്‌സംബര്‍ഗില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി.

city exchange

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകള്‍ ലക്‌സംബര്‍ഗിലെ ഗ്രാന്‍ഡ് ഡ്യൂക്കിനെ അറിയിച്ചതിനോടൊപ്പം അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നേരുകയും ചെയ്തു. ലക്‌സംബര്‍ഗിലെ ജനങ്ങള്‍ക്ക് പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

ലക്‌സംബര്‍ഗിലെ ഗ്രാന്‍ഡ് ഡ്യൂക്ക് അമീറിന് ആശംസകള്‍ നേരുകയും ഖത്തരി ജനതയുടെ വികസനത്തിനും അമീറിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ആശംസകളും പ്രധാനമന്ത്രിയെയും അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും സംയുക്ത താത്പര്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!