ബഹ്റൈനില്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണ് മലയാളി ബാലന് ദാരുണാന്ത്യം

Web Desk
0 Min Read

മനാമ: ബഹ്റൈനില്‍ വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ അബദ്ധത്തില്‍ വീണ് മലയാളി ബാലന് ദാരുണ മരണം. കോട്ടയം സ്വദേശിനിയായ മേഘയുടെ ഏകമകന്‍ ധ്യാന്‍ സൂര്യ (3) ആണ് മരിച്ചത്.

city exchange

ബഹ്റൈനില്‍ പ്രവാസിയായ മേഘ, ബിസിനസ് തിരക്കുകള്‍ക്കിടയില്‍ മകനെ കുറച്ചുകാലത്തേക്ക് നാട്ടിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന്, ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് കുഞ്ഞിനെ ബഹ്റൈനിലേക്ക് തിരികെ കൊണ്ടുവന്നത്.

അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുട്ടി ബാത്ത് ടബ്ബില്‍ നിറച്ചുവെച്ചിരുന്ന വെള്ളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്റൈന്‍ കേരളീയ സമാജം അംഗമാണ് മേഘ.

Share This Article
Leave a Comment
error: Content is protected !!