സംവിധായകരായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും; വെടികെട്ട് ചിത്രീകരണം ആരംഭിച്ചു

Web Desk
2 Min Read

കൊച്ചി: കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കൊച്ചിയില്‍ ആരംഭിച്ചു.

city exchange

മലയാള സിനിമ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയങ്ങളായി മാറിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. 14 ഇലവണ്‍ സിനിമാസിന്റെ ബാനറില്‍ റോഷിത്ത് ലാല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് വെടിക്കെട്ടിലെ നായികമാര്‍.

- Advertisement -
Ad image

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം- ജേയ്ക്‌സ് ബിജോയ്, ലൈന്‍ പ്രൊഡ്യൂസര്‍- പ്രിജിന്‍ ജെ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം- സജീഷ് താമരശ്ശേരി, മേക്കപ്പ്- കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടര്‍- രാജേഷ് ആര്‍ കൃഷ്ണന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, മാഫിയ ശശി, സൗണ്ട് ഡിസൈന്‍- എ ബി ജുബിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമിനിക്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മനേജേര്‍- ഹിരന്‍, നിതിന്‍ ഫ്രഡ്ഡി, നൃത്ത സംവിധാനം- ദിനേശ് മാസ്റ്റര്‍, അസോ. ഡയറക്ടര്‍- സുജയ് എസ് കുമാര്‍, ഗ്രാഫിക്‌സ്: നിധിന്‍ റാം, ഡിസൈന്‍: ടെന്‍പോയിന്റ്, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പി ആര്‍ ഒ- പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!