വലിയ മഹാബലിയെ പൂവില്‍ തീര്‍ത്ത് ഓണാഘോഷം

Web Desk
1 Min Read

കോഴിക്കോട്: കോഴിക്കോട് സി ഡി ടവറിലെ കച്ചവടക്കാരും സാമൂഹ്യ പ്രവര്‍ത്തകരും കലാകാരന്മാരും ചേര്‍ന്നുകൊണ്ട് 18 അടി നീളവും 8 അടി വീതിയും ഉള്ള വലിയ മഹാബലിയെ മുഴുവനായും വ്യത്യസ്ത നിറങ്ങളുള്ള പൂക്കള്‍ കൊണ്ട് കളം തീര്‍ത്തു.

city exchange

ഉച്ചയ്ക്ക് സദ്യയും പാട്ടും പറച്ചിലും കളിയും ചിരിയുമായി കേരളത്തിന്റെ സാംസ്‌കാരിക തിടവോടെ രാവിലെ മുതല്‍ വൈകിട്ട് വരെ സ്‌നേഹവും സൗഹാര്‍ദ്ദവും പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ഓണം സ്‌നേഹ സംഗമത്തിന് രതീഷ് ഫിന്‍സ്‌ക്രിപ്റ്റ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ചാലിയം, ഷാജി കോസ്‌മോസ്, വി സി മുഹമ്മദ്, ജലീല്‍, ആബിദ്, മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!