
കാബൂള്‍: താലിബാന്‍ ഗ്രൂപ്പുകള്‍ പരസ്പരം അടി ടുടങ്ങി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിനായി വാദിച്ചതോടെ ഹഖാനി വിഭാഗം എതിര്‍ത്തതാണ് പുതിയ വാര്‍ത്ത. അമേരിക്കയുമായുള്ള താലിബാന്റെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുല്ലാ ബറാദറായിരുന്നു. അഫ്ഗാനില്‍ സംഘം അധികാരത്തിലെത്തിയാല്‍ ഭരണത്തലവനാകുമെന്നു പ്രതീക്ഷിക്കപ്പെട്ട നേതാവാണിദ്ദേഹം.

എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ വേണമെന്നു വാദിച്ചതോടെയാണ് മുല്ലാ ബറാദറിനെതിരെ താലിബാനകത്തുനിന്നു തന്നെ എതിര്‍പ്പുയര്‍ന്നത്. ഹഖാനി വിഭാഗമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. താലിബാന്‍ ഇതര നേതാക്കളെയും ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു മുല്ലാ ബറാദര്‍ ആവശ്യപ്പെട്ടത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാകും ലോകരാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുകയെന്നും അദ്ദേഹം വാദിച്ചു. ഇതോടെ ഹഖാനി നേതാവായ ഖലീലുറഹ്‌മാന്‍ ഹഖാനി കസേരയില്‍നിന്ന് എണീറ്റ് മുല്ലാ ബറാദറിനെ ഇടിക്കന്‍ തുടങ്ങി. ചര്‍ച്ച ബഹളത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങിയതോടെ അംഗരക്ഷകര്‍ മുറിയില്‍ പ്രവേശിച്ച് വെടിയുതിര്‍ത്തു. ഇതില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പില്‍ പരിക്കേറ്റ മുല്ലാ ബറാദര്‍ താലിബാന്‍ കേന്ദ്രമായ കാണ്ഡഹാറിലേക്ക് രക്ഷപ്പെട്ടു. സംഘടനയുടെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്ദ്സാദയുമായി വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു അദ്ദേഹം കാണ്ഡഹാറിലെത്തിയത്.

