യു എ ഇയില്‍ നേരിയ ഭൂചലനം

Web Desk
1 Min Read

അബുദാബി: യു എ ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തി.

city exchange

ദിബ്ബ അല്‍ ഫുജൈറ തീരത്ത് രാത്രി എട്ടു മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. അവിടെയുള്ള താമസക്കാര്‍ക്ക് ഇത് നേരിയതോതില്‍ തിരിച്ചറിയാന്‍ സാധിച്ചു. യു എ ഇ നിവാസികള്‍ക്ക് ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭൂകമ്പശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു.

വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ആളുകള്‍ക്ക് ഈ ഭൂചലനങ്ങളില്‍ ഭൂരിഭാഗവും അനുഭവപ്പെടില്ലെന്നും അവ സെന്‍സറുകള്‍ വഴി കണ്ടെത്തുന്നതായും എന്‍ സി എമ്മിലെ സിസ്‌മോളജി വിഭാഗം ഡയറക്ടര്‍ ഖലീഫ അല്‍ എബ്രി അറിയിച്ചു. ഭൂചലനങ്ങള്‍ രാജ്യത്തെ കെട്ടിടങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!