യു എസിന്റെ പ്രധാന നാറ്റോ സഖ്യരാജ്യമായി സൗദിയെ ട്രംപ് പ്രഖ്യാപിച്ചു

Web Desk
1 Min Read

വാഷിംഗ്ടണ്‍: സൗദി അറേബ്യയെ പ്രധാന നോണ്‍- നാറ്റോ സഖ്യരാജ്യമായി പ്രഖ്യാപിക്കുന്നതായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം നടത്തിയ ഗാലാ വിരുന്നിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

city exchange

ഇത് അവര്‍ ഏറെ ആഗ്രഹിച്ച പ്രതീക്ഷിത പദവിയാണെന്നും ഇന്നത്തെ രാത്രിക്ക് വേണ്ടി രഹസ്യമാക്കിയിരുന്ന കാര്യമാണ് ഇപ്പോള്‍ ആദ്യമായി പ്രഖ്യാപിക്കുന്നതെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയുമായി ഏറ്റവും അടുത്ത സൈനിക- സുരക്ഷാ പങ്കാളികളായ 19 രാഷ്ട്രങ്ങള്‍ക്കാണ് ഇപ്പോള്‍ ഈ പദവിയുള്ളത്. പല സൈനിക- ബൗദ്ധിക പങ്കാളിത്തങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍, ഇത് ഒരു കരാര്‍ പദവി അല്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ പിന്‍വലിക്കാനാവും.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിംഗ്്ടണില്‍ എത്തിയത്. ഇതാകട്ടെ ട്രംപ് ഭരണകൂടം ആഘോഷമാക്കുകയും ചെയ്തു. അമേരിക്കന്‍ നിര്‍മിത എ35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളുടെ ഫ്ളൈപാസ്റ്റ്, കനാല്‍ സല്യൂട്ട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണ് വൈറ്റ് ഹൗസ് രാജകീയ വരവേല്‍പ്പ് ഒരുക്കിയത്.

എം ബി എസിനെ ‘അമേരിക്കയുടെ വളരെ നല്ല സുഹൃത്ത്’ എന്നും ‘മനുഷ്യാവകാശങ്ങളിലും മറ്റു മേഖലകളിലും അതിശയകരമായ നേതാവ്’ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തമാകുന്ന ഒട്ടേറെ കരാറുകളും ഒപ്പുവച്ചു. യു എസ്- സൗദി പൗര ആണവ സഹകരണ കരാര്‍ നിരവധി ദശകങ്ങള്‍ നീണ്ടുനില്‍ക്കുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

- Advertisement -
Ad image

ഭാവിയില്‍ എ35 യുദ്ധവിമാനങ്ങളുടെ വിതരണവും ഉള്‍പ്പെടുന്ന വന്‍ പ്രതിരോധ കരാര്‍ പാക്കേജിനും ട്രംപ് അംഗീകാരം നല്‍കി.

Share This Article
Leave a Comment
error: Content is protected !!