എറണാകുളം പ്രസ് ക്ലബ് പ്രഥമ മീഡിയ കലോത്സവം ശനിയാഴ്ച

Web Desk
1 Min Read

കൊച്ചി: എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമ മീഡിയ കലോത്സവം ശനിയാഴ്ച ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. രാവിലെ എട്ടുമണി മുതല്‍ ഒന്‍പത് വരെയാണ് രജിസ്‌ട്രേഷന്‍. 9.15ന് ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാന വേദിയില്‍ പ്രസ് ക്ലബ് അംഗങ്ങളുടെ കവിതാ പരായാണത്തോടെയാകും മത്സരം ആരംഭിക്കുക. കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കും.

city exchange

അംഗങ്ങള്‍ക്കും പങ്കാളികള്‍ക്കുമായി ലളിതഗാനം, സിനിമാഗാനം, കവിത പാരായണം, മാപ്പിളപ്പാട്ട്, ക്യാച് വേഡ് റൈറ്റിംഗ്, സോപോട്ട് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് മത്സരം. ലളിതഗാനം, സിനിമാഗാന മത്സരങ്ങള്‍ പുരുഷ- വനിതാ വിഭാഗം തിരിച്ചാണ് നടത്തുക. മറ്റിനങ്ങളില്‍ ഒരു വിഭാഗത്തില്‍ മാത്രമാകും മത്സരം.

കുട്ടികളെ നാല് വിഭാഗമായി തിരിച്ചാണ് മത്സരം. നഴ്‌സറി പാട്ട്, കവിത പാരായണം, ലളിതഗാനം, സിനിമാഗാനം, ഫാന്‍സി ഡ്രസ്, ലൈവ് റിപ്പോര്‍ട്ടിംഗ്, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപാട്ട്, പ്രസംഗം, മൊബൈല്‍ ഫോട്ടോഗ്രഫി എന്നീ മത്സരങ്ങളാണ് കുട്ടികള്‍ക്കായി നടത്തുക. ഡാന്‍സ് ഇനങ്ങളില്‍ പ്രത്യേക കോസ്റ്റ്യൂം നിര്‍ബന്ധമില്ല.

വൈകിട്ട് 5.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, ചലച്ചിത്ര താരം അനുമോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

- Advertisement -
Ad image

പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജില്‍ കുമാര്‍, ജോ. സെക്രട്ടറി ഷബ്‌ന സിയാദ്, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, ജില്ലാ കമ്മിറ്റിയംഗം പി ഒ ജിഷ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!