Business
ജിയാക്‌സ് ട്രേഡിംഗ് ഉദ്ഘാടനം ചെയ്തു

ദോഹ: ഇലക്ട്രിക്കല്‍ സൊല്യൂഷനുകള്‍ക്കായി ബര്‍വ വില്ലേജില്‍ ജിയാക്‌സ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ആരംഭിച്ചു.


ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന ജിയാക്‌സ് സ്റ്റുഡിയോയില്‍ വിദഗ്ദ്ധ ഇന്‍സ്റ്റാളേഷന്‍ സേവനങ്ങളോടെ സമ്പൂര്‍ണ്ണമായ സ്മാര്‍ട്ട്, ആധുനിക ഇലക്ട്രിക്കല്‍ സപ്ലൈകളുടെ മാന്ത്രിക ലോകം കണ്ടെത്താനാവും.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജിയാക്‌സ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ഷിനോജ് അരവിന്ദന്‍, കേരള ബിസിനസ് ഫോറം ഖത്തര്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്‍, ബി എന്‍ ഐ ഖത്തര്‍ നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് ഷബീബ്, ജിയാക്‌സ് ട്രേഡിംഗ് പ്രൊജക്ട് മാനേജര്‍ നവനീത് ഷിനോജ്, അഷറഫ് അമ്പലത്ത് എന്നിവര്‍ പങ്കെടുത്തു.


