
മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (എസ് ഐ എഫ്) ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ദേശീയതല ശാസ്ത്ര പ്രതിഭാ അന്വേഷണ മത്സരമായ ശാസ്ത്ര പ്രതിഭാ കോണ്‍ടെസ്റ്റ് 2026- 27ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബഹ്റൈനിലെ വിവിധ സി ബി എസ് ഇ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപക പ്രതിനിധികള്‍ പങ്കെടുത്ത ഓറിയന്റേഷന്‍ യോഗത്തിലാണ് മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായത്.

മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ മത്സരം നടക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിനുള്ള ലോഗിന്‍ യൂസര്‍ ഐ ഡിയും പാസ്വേഡും ലഭിക്കും.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അതത് സ്‌കൂളുകളിലെ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
