ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി

Web Desk
1 Min Read

കൊടുങ്ങല്ലൂര്‍: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പത്താഴക്കാട് ദാറുസലാം മസ്ജിദിന്റേയും മുഹിയ്യിസുന്ന മദ്രസയുടേയും സംയുക്താഭിമുഖ്യത്തില്‍ ഘോഷയാത്ര, മൗലിദ് പാരായണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, അന്നദാനം, ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ എന്നിവ നടത്തി.

city exchange

ദാറുസലാം മസ്ജിദ് പ്രസിഡന്റ് കെ എ ബുഹാരി ഹാജി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ ഇ എസ് മണി മുഖ്യപ്രഭാഷണം നടത്തി.

ഗഫൂര്‍ മുസ്ലിയാര്‍ മതിലകം പ്രാര്‍ഥന നിര്‍വ്വഹിച്ചു. കാതിയാളം അബ്ദുഹാജി, കെ കെ ഇക്ബാല്‍ സുഹരി, അലി സഖാഫി അടിമാലി, എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. പി എം സലീം, പി എസ് സബില്‍, ശബീര്‍ കെ എ, പണിക്കവീട്ടില്‍ നാസര്‍, പൊന്നാത്ത് ഫൈസല്‍, എം എം സുല്‍ഫിക്കര്‍ എന്നിവര്‍ സംബന്ധിച്ചു. അന്‍സാര്‍ സഖാഫി കാതിയാളം സ്വാഗതവും മഞ്ഞളിവളപ്പില്‍ അസീസ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!