ആര്യാടന്‍ മതേതരത്വത്തിന്റെ കാവലാള്‍: കെ മുഹമ്മദ് ഈസ

Web Desk
1 Min Read

ദോഹ: സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന ആര്യാടന്‍ മുഹമ്മദ് എന്ന നിലമ്പൂര്‍കാരുടെ സ്വന്തം കുഞ്ഞാക്ക ആ നാടിന്റെ സാമൂഹിക- സാംസ്‌ക്കാരിക- രാഷ്ട്രീയ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയാണ് കടന്നുപോയതെന്ന് കെ മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന നിലമ്പൂര്‍ കൂട്ടത്തിന്റെ ആര്യാടന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

തികഞ്ഞ മതേതരവാദിയായ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നിയമസഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രസിദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ആര്യാടന്റെ ജീവിതത്തിന്റെ നാള്‍വഴികള്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ അവതരിപ്പിച്ചു. സിദ്ദീഖ് ചെറുവല്ലൂര്‍, ഫൈസല്‍ അല്‍സുവൈദി, കേശവദാസ്, റിയാസ്, ബിനു, അഷ്‌ക്കര്‍, അഭി, അബ്ദുറഹ്മാന്‍, രാജേഷ് നിലമ്പൂര്‍, ഫൈസല്‍ ചുങ്കത്തറ, ശീതള്‍, മുസ്തഫ സ്റ്റാര്‍ ഗ്രൂപ്പ്, ഷാഫി കോഴിക്കോട്, സഫ്‌വാന്‍ മാളിയേക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. സന്ദീപ് സ്വാഗതവും മജീദ് മൂത്തേടം നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഖത്തര്‍ നിലമ്പൂര്‍ കൂട്ടം മുഖ്യരക്ഷാധികാരി എം ടി നിലമ്പൂരിന്റേയും ഹൈദര്‍ ചുങ്കത്തറയുടേയും അനുസ്മരണ സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു. ആര്യാടന്‍ മുഹമ്മദ്, കോടിയേരി ബാലകൃഷ്ണന്‍, പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ എന്നിവരുടെ സ്മരണയില്‍ മൗനപ്രാര്‍ഥന നടത്തി.

Share This Article
Leave a Comment
error: Content is protected !!