

അസ്താന: കസാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഹൃദ്യമായ സ്വീകരണം. അസ്താന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനേയും സംഘത്തേയും കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജൊമാര്‍ട്ട് തൊകായേവ് സ്വീകരിച്ചു.

ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുക്താര്‍ തിലുബെര്‍ി, കസാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ അന്താരാഷ്ട്ര സഹകരണ പ്രത്യേക പ്രതിനിധി ഇര്‍സാന്‍ കാസിഖാന്‍, അസ്താന മേയര്‍ അല്‍തായി കോല്‍ഗിനോവ്, കസാക്കിസ്ഥാനിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ സുല്‍ത്താന്‍ അല്‍ റുമൈഹി, ഖത്തറിലെ കസാക്കിസ്ഥാന്‍ അംബാസഡര്‍ അര്‍മാന്‍ ഇസ്സഗാലിയേവ് തുടങ്ങിയവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
