

ദോഹ: ഖത്തര്‍ ടെക് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രതിമാസ നറുക്കെടുപ്പ് അഡ്വ. മാത്യു കുഴല്‍നാടന്‍ എം എല്‍ എ നിര്‍വഹിച്ചു. കമ്പനിയിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നറുക്കെടുപ്പില്‍ വിജയിക്കുന്ന ജീവനക്കാരുടെ നാട്ടിലെ അര്‍ഹരായ രണ്ടു പേര്‍ക്കാണ് ഓരോ മാസവും തുക കൈമാറുന്നത്. ഇത്തവണ ബിനു തോമസിനാണ് നറുക്ക് ലഭിച്ചത്. ചാരിറ്റി തുക അഡ്വ. മാത്യു കുഴല്‍നാടന്‍ ബിനു തോമസിന് കൈമാറി.

ഖത്തര്‍ ടെക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഈപ്പന്‍ തോമസ്, ഹൈദര്‍ ചുങ്കത്തറ, ഹനീഫ് ചാവക്കാട്, എബിന്‍ ജോര്‍ജ്ജ്, സര്‍ജിത് കുട്ടംപറമ്പത്ത് എന്നിവര്‍ പങ്കെടുത്തു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
