

തോറ്റെങ്കിലും പോളണ്ടും പ്രീക്വാർട്ടറിൽ
ദോഹ: രണ്ടു ഗോളുകൾ. വിധി നിർണയിക്കാൻ അതു ധാരാളമായിരുന്നു. പോളണ്ടിനെ തകർത്ത് അർജന പ്രീ ക്യാർട്ടറിൽ.

മാക് അലിസ്റ്ററിന്റേയും ജൂലിയൻ അൽവാരെ സിൻ്റേയും നീക്കങ്ങൾ പോളണ്ടിന്റെ വല കുലുക്കി നേടിയത് സ്വപ്ന യാത്രയ്ക്കുള്ള ടിക്കറ്റ്. പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീന ഓസ്ട്രേലിയയെ നേരിടും.

മത്സരം ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്നു. പന്ത് വിട്ടുകൊടുക്കാതെ മുന്നേറിയ അർജന്റീനയ്ക്ക് പോളണ്ടിന്റെ പ്രതിരോധത്തെ മറികടക്കാനായിരുന്നില്ല.
36-ാം മിനുട്ടിൽ ലയണൽ മെസ്സിക്ക് കിട്ടിയ പെനാൽറ്റി പാഴായതിന് വലിയ വില നൽകേണ്ടി വരുമായിവരുമായിരുന്നു.

