ക്യാമല്‍ അന്താരാഷ്ട്ര പുരസ്‌കാരം ലിപി അക്ബറിന്

Web Desk
1 Min Read

ഷാര്‍ജ: അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്സ് വര്‍ഷംതോറും നല്‍കി വരുന്ന അന്താരാഷ്ട്ര പുരസ്‌കാരമായ ക്യാമല്‍ അവാര്‍ഡ് 2024 ലിപി അക്ബറിന്.

city exchange

ലോകരാജ്യങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഏഴ് പേരില്‍ ഒരാളായി ലിപി അക്ബര്‍ പരിഗണിക്കപ്പെട്ടത്. പുസ്തക പ്രസാധന രംഗത്ത് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തുടര്‍ച്ചയായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ മേളയില്‍ പങ്കെടുക്കുകയും ഏറ്റവും കൂടുതല്‍ പുസ്തക പ്രകാശനം നടത്തിവരികയും ചെയ്യുന്ന പ്രസാധക സ്ഥാപനമാണ് ലിപി പബ്ലിക്കേഷന്‍സ്.

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് പി വി മോഹന്‍കുമാറാണ് അവാര്‍ഡ് ലഭിച്ച മറ്റൊരു മലയാളി. ഷാര്‍ജ റൈറ്റേഴ്സ് ഫോറത്തില്‍വെച്ച് അവാര്‍ഡ് സമ്മാനിച്ചു. അല്‍ യോന ഇറാത്ത്- ആര്‍ട്ടിസ്റ്റ് (റഷ്യ), ഗെറ്റി അംബാവോ- സാഹിത്യം (യു എസ് എ), അര്‍സെന്നി വല്‍ഫോ- ആര്‍ട്ടിസ്റ്റ് (റഷ്യ), റുഷ്ദ നദീം- (യുഎഇ), മുഹമ്മദ് ആസാദ് (യു എ ഇ) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.

ഡോ. ഷിഹാബ് ഖനാം- കവി (യു എ ഇ), ഡോ. ബു അബ്ദുള്ള (ചെയര്‍മാന്‍, ബു അബ്ദുള്ള ഗ്രൂപ്പ്, യു എ ഇ) എന്നിവര്‍ അതിഥികളായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!