
മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) സല്‍മാബാദ് റീജിയന്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസ്സ വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങള്‍ ‘ഇന്റര്‍ മദ്‌റസ ഫെസ്റ്റ് 26’ സമാപിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഖിറാഅത്ത്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കഥ പറയല്‍, ബുര്‍ദ ആലാപനം, ദഫ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മത്സരിച്ചു.

സല്‍മാബാദ് മദ്രസാ ഹാളില്‍ നടന്ന ഫെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ബദറുദ്ദീന്‍, വി പി കെ മുഹമ്മദ്, സിദ്ദീഖ് കോട്ടക്കല്‍, അബ്ദു റഹീം താനൂര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ശഫീഖ് മുസ്ല്യാര്‍, ഷാജഹാന്‍ കെ ബി, അമീറലി ആലുവ, അര്‍ഷദ് ഹാജി, ലത്തീഫ് അല്‍ ഫനാര്‍, ഹലീല്‍, ഫൈസല്‍ എഫ് എം, അബ്ദുല്‍ ഖാദര്‍ കെ ബി, സിദ്ദീഖ് മാഗ്ലൂര്‍, നൗഷാദ്, അന്‍സാര്‍ ആലുവ, റഊഫ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സ്വാഗതസംഘം ഭാരവാഹികളായ ഇസ്ഹാഖ് വലപ്പാട്, ഫസല്‍ കോട്ടക്കല്‍, ഷൗക്കത്ത്, ശിഹാബ് രണ്ടത്താണി, ഫുസൈല്‍, മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇസ്ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും കഴിഞ്ഞ എസ് എസ് എസ് എല്‍ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാര്‍ഥികളേയും ചടങ്ങില്‍ ആദരിച്ചു. അബ്ദുള്ള രണ്ടത്താണി സ്വാഗതവും അഷ്‌റഫ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

