ഇന്ത്യന്‍ സ്‌കൂള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അക്കാദമിക നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെ ആദരിച്ചു

Web Desk
2 Min Read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ 2025- 2026 അധ്യയന വര്‍ഷത്തില്‍ മികച്ച അക്കാദമിക നേട്ടങ്ങള്‍ കൈവരിച്ച സീനിയര്‍ വിഭാഗം വിദ്യാര്‍ഥികളെ ആദരിച്ചു.

city exchange

ജഷന്‍മാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങിലായിരുന്നു ആദരം. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി വി രാജപാണ്ട്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, പ്രോജക്ട്‌സ് ആന്‍ഡ് മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, അംഗം ബിജു ജോര്‍ജ്, ട്രാന്‍സ്പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, സീനിയര്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ റെജി വര്‍ഗീസ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ബിജു വാസുദേവന്‍, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സി ബി എസ് ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കുകയും 2025- 2026 അധ്യയന വര്‍ഷത്തെ ‘പ്രിന്‍സിപ്പല്‍സ് മെറിറ്റ് ലിസ്റ്റില്‍’ ഇടം നേടുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 97.6 ശതമാനം മാര്‍ക്ക് നേടിയ ജിസെല്‍ ഷാരോണ്‍ ഫെര്‍ണാണ്ടസും പത്താം ക്ലാസില്‍ 99.6 ശതമാനം മാര്‍ക്ക് നേടിയ ഹര്‍ഷ് ബാബര്‍വാളും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സി ബി എസ് ഇ പരീക്ഷകളിലെ വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്‌കൂള്‍ പുറത്തിറക്കുന്ന ‘ടൈഡിംഗ്‌സ്’ അക്കാദമിക വാര്‍ത്താ പത്രികയുടെ പ്രകാശനം സ്റ്റാഫ് എഡിറ്റര്‍ ശ്രീസദന്‍ ഒ പിയുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് നിര്‍വഹിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ അഡ്വ. ബിനു മണ്ണില്‍ സ്‌കൂളിന്റെ അക്കാദമിക മികവിനെയും വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ചു. അക്കാദമിക വിജയത്തിന് അടിത്തറയാകുന്ന സ്ഥിരോത്സാഹം, അച്ചടക്കം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി എന്നിവയെ അംഗീകരിക്കുന്നതിനാല്‍, ഇതൊരു കേവല ആഘോഷം എന്നതിലുപരിയായി പ്രാധാന്യമര്‍ഹിക്കുന്ന ചടങ്ങാണെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ നിരന്തരമായ പരിശ്രമം, ഫലപ്രദമായ അധ്യാപനം, പഠനാന്തരീക്ഷം എന്നിവ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

അക്കാദമിക വിഭാഗം അസി. സെക്രട്ടറിയും അംഗവുമായ രഞ്ജിനി മോഹന്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെ അഭിനന്ദിക്കുകയും ഭാവിയിലും മികവിനായി പരിശ്രമിക്കുന്നത് തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സെക്രട്ടറി വി രാജപാണ്ഡിയന്‍ നന്ദി പ്രകാശിപ്പിച്ചു.

- Advertisement -
Ad image

വിശിഷ്ടാതിഥികള്‍, സ്‌കൂള്‍ മാനേജ്മെന്റ്, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ജീവനക്കാര്‍, എഡിറ്റോറിയല്‍ ടീം, വിദ്യാര്‍ഥികള്‍, കൂടാതെ ചടങ്ങ് വിജയകരമായി നടത്തുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ആഘോഷത്തിന് സാംസ്‌കാരികമായ മാനം നല്‍കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തം പരിപാടിക്ക് കൂടുതല്‍ നിറം പകര്‍ന്നു. ദേവ നന്ദ രാജേഷ്, റോഷന്‍ ലൂയിസ്, സുശീല്‍ കല്യാണ്‍ രവി, കീര്‍ത്തന ഗോപകുമാര്‍ എന്നിവര്‍ അവതാരകരായിരുന്നു. ഷാഹിദ് ഖമര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!