

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന നാലാമത് ആസ്റ്റര്‍ ഡി എം എച്ച് ഹോസ്പിറ്റല്‍ പ്രസന്റ്സ് ചാലിയാര്‍ കപ്പ് ഓള് ഇന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്സ്ച്ചര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 19, 20, 23, 24, 27 തിയ്യതികളിലായി ഹാമില്ട്ടന് ഇന്റര്‍നാഷണല്‍ സ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഖത്തറിലെ പ്രഗത്ഭരായ പതിനാറ് ടീമുകളാണ് പങ്കെടുക്കുന്നത്.

ചാമ്പ്യന്മാര്ക്ക് 3501 ഖത്തര്‍ റിയാല്‍ വിന്നേര്‍സ് പ്രൈസ് മണിയും ട്രോഫിയും സ്പോണ്സര് ചെയ്തിരിക്കുന്നത് ചാലിയാര്‍ കപ്പ്’ മെയിന്‍ സ്പോണ്‍സറും മറൈന്‍ എയര്‍ കണ്ടീഷനിങ്ങ് ആന്‍ഡ് റെഫ്രിജറേഷന്‍ കമ്പനിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഗാലപ്പ് ഷിപ്പിങ് സ്പോണ്സര് ചെയ്യുന്ന 2501 ഖത്തര്‍ റിയാല്‍ റണ്ണേഴ്സ് പ്രൈസ് മണിയും ട്രോഫിയും മൂന്നാം സ്ഥനക്കാര്‍ക്ക് ഫ്രൈഡി ഫ്രൈഡ് ആന്‍ഡ് ഗ്രില്‍സ് റെസ്റ്റോറന്റ് സ്പോണ്സര് ചെയ്യുന്ന 1501 ഖത്തര്‍ റിയാല്‍ സെക്കന്റ് റണ്ണേഴ്സ് പ്രൈസ് മണിയും ട്രോഫിയുമാണ് വിതരണം ചെയ്യുക.

19ന് വൈകുന്നേരം 7 മണി മുതല്‍ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ മാമോക് എഫ് സി, അല്‍ അനീസ് എഫ് സിയേയും ഓര്‍ബിറ്റ് എഫ് സി, അല്‍ അലൂല് എഫ് സിയേയും വാഖ് എഫ് സി, ഹിലാല്‍ എഫ് സിയേയും ഗ്രാന്‍ഡ് മാള്‍ മേറ്റ്സ്, ഒറിക്സ് എഫ് സിയെയും ഫ്രൈഡേ ഫിഫ മഞ്ചേരി, എപ്പാഖ് എഫ് സിയേയും ട്രാവന്‍കൂര്‍ എഫ് സി, ഒലെ എഫ് സിയേയും ഇന്‍ഫിനിറ്റി എ എഫ് സി നാസ് ഗാര്ഡ്നേയും സ്റ്റേപ്ള്‍ ഫോണ്‍ മലബാര്‍ എഫ് സി, വഖാസ് എഫ് സിയേയും നേരിടും.
സി റിംഗ് റോഡിലെ ആസ്റ്റര്‍ ഡി എം എച്ച് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ടീം മാനേജേര്‍സ് മീറ്റിലാണ് ഫിക്സ്ചര്‍ റിലീസ് ചെയ്തത്. ചാലിയാര്‍ ദോഹ പ്രസിഡണ്ട് സി ടി സിദ്ദീഖ് ചെറുവാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു.
ആസ്റ്റര്‍ ഡി എം എച്ച് ഓപ്പറേഷണല്‍ മാനേജര്‍ സജിത് പിള്ള ടൂര്‍ണമെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങളായ ഷാജി പി സി കുനിയില്‍, ആഷിഖ് പി സി വാഴക്കാട്, ചാലിയാര്‍ ദോഹ ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
ഫവാസ് വാഴക്കാട്, ബുജൈര്‍ മൂര്‍ക്കനാട്, അബ്ദു റഹ്മാന് മമ്പാട്, മുജീബ് ചീക്കോട്, റാഷില്‍ പി വി വാഴക്കാട്, താജുദ്ദീന് ബേപ്പൂര്‍, ഉണ്ണികൃഷ്ണന് ഇല്ലത്ത്, അഹ്മദ് നിയാസ് മൂര്‍ക്കനാട്, സാജിദ് കാവനൂര്‍, നസ്രുദ്ദീന്‍ ചീക്കോട്, നബീല്‍ എടവണ്ണ, അനില്‍ മാത്തൂര്‍, നൗഫല്‍ എടപ്പറ്റ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.

