ഒഡീഷ സ്വദേശി ബിനുവിനും കുടുംബത്തിനും സിദ്ദീഖ് പുറായിലിന്റെ സ്നേഹസമ്മാനം

Web Desk
1 Min Read

ദോഹ: ഒന്നരപ്പതിറ്റാണ്ടിലേറെയായി കേരളത്തില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിക്ക് വീടുവെയ്ക്കാന്‍ സിദ്ദീഖ് പുറായിലിന്റെ സ്നേഹസമ്മാനം. നാല് സെന്റ് ഭൂമിയാണ് സിദ്ദീഖ് പുറായില്‍ ഒഡീഷ സ്വദേശി ബിബാച്ചു കുസ്ലിയ എന്ന ബിനു.

city exchange

കൊടിയത്തൂര്‍ സ്വദേശിയായ യുവതിയെയാണ് ബിനു വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലു മക്കളാണുള്ളത്. അടച്ചുറപ്പില്ലാത്ത വാടക വീടുകളില്‍ കഴിഞ്ഞിരുന്ന ബിനുവിന് വീടെടുക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു പ്രധാന തടസ്സം. ഭൂമി സ്വന്തമല്ലാത്തതിനാല്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള ഭവന പദ്ധതിയില്‍ അപേക്ഷിക്കാനും സാധിച്ചിരുന്നില്ല.

ബിനുവിന്റെയും കുടുംബത്തിന്റേയും അവസ്ഥ തിരിച്ചറിഞ്ഞതോടെയാണ് സിദ്ദീഖ് പുറായില്‍ ചെറുവാടിയിലുള്ള തന്റെ നാലു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. ചിലത് അറിഞ്ഞു ചെയ്യേണ്ട നന്മയും ചിലത് അറിയാതെ ചെയ്യേണ്ട നന്മയുമാണെന്ന് പറയുന്ന സിദ്ദീഖ് പുറായില്‍ ഇക്കാര്യം പുറത്തുപറയുന്നതിന് കാരണം നിലവിലുള്ള സാഹചര്യമാണെന്നും വര്‍ഗ്ഗീയത ഉള്‍പ്പെടെയുള്ളവയെ എതിര്‍ക്കാനാണെന്നും വ്യക്തമാക്കി. ബിനുവിനും കുടുംബത്തിനും വീട് പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.

തങ്ങള്‍ക്ക് വേണ്ടി വലിയ സഹായം നല്‍കിയ സിദ്ദീഖ് പുറായിലിന്റെ പ്രവര്‍ത്തനത്തെ കുറിച്ചു പറയാനും നന്ദി പ്രകടിപ്പിക്കാനും ബിനുവിനും കുടുംബത്തിനും വാക്കുകളില്ല. വളരെ സന്തോഷമുണ്ടെന്നും തങ്ങളെ സിദ്ദീഖ് സാര്‍ സഹായിച്ചുവെന്നും ബിനു പറയുന്നു.

- Advertisement -
Ad image

പതിനാറു വര്‍ഷം മുമ്പ് ഒഡീഷയില്‍ നിന്നും ജോലി തേടിയാണ് ബിനു കേരളത്തിലെത്തിയത്. ബിനുവിന്റേയും കുടുംബത്തിന്റേയും സാഹചര്യം സോഫിയ എന്ന അധ്യാപികയാണ് സിദ്ദീഖ് പുറായിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനകം തന്നെ അറുപതിലേറെ കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ തന്റെ സ്ഥലം നല്‍കിയിട്ടുണ്ട് ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റു കൂടിയായ സിദ്ദീഖ് പുറായില്‍. സാന്ത്വന ഭവന പദ്ധതി എന്ന പദ്ധതിയും അദ്ദേഹം സ്വന്തമായി നടപ്പാക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!