
തിരുവനന്തപുരം: കോച്ചേരീസ് സ്‌കൂള്‍ ഓഫ് ലോയുടെ 2026- 27 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ഓപ്പണ്‍ ബ്രോഷര്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ കോച്ചേരീസ് സ്‌കൂള്‍ ഓഫ് ലോയുടെ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് റവ. ഡോ. ബിജു ആന്റണിക്ക് ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്തു.

പ്രകാശനച്ചടങ്ങില്‍ കോച്ചേരീസ് സ്‌കൂള്‍ ഓഫ് ലോ ചെയര്‍മാന്‍ അഡ്വ. (ഡോ.) നിസാര്‍ കോച്ചേരി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുരന്യ എസ് കുമാര്‍, ഹെഡ് ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് എലിസബാ കുര്യന്‍, കോര്‍ഡിനേറ്റര്‍ (അഡ്മിഷന്‍ ആന്റ് പ്ലേസ്മെന്റ്) മുസ്തഫ, ഡയറക്ടര്‍ ബെനി മാത്യു, ഡയറക്ടര്‍ അഡ്വ. റിഷാദ് കോച്ചേരി എന്നിവര്‍ പങ്കെടുത്തു.
