സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാമിന് പുതിയ നേതൃത്വം

Web Desk
1 Min Read
{ "GVData": "ew0KICAidGFnc2V0XzAwNGRlYTMzXzg3NTFfNDM5OV9hNzZlXzk1ZjM3MWNiNDExOV9kaXN0cmlidXRpb24iOiAiSW50ZXJuYWwiLA0KICAidGFnc2V0X2UxNjQwOWE3XzE3MDBfNDE1M185MDkwXzM5NTViYzJmMGFlOF9jbGFzc2lmaWNhdGlvbiI6ICJDb25maWRl", "GVData0": "bnRpYWwiDQp9", "GVData1": "(end)", "ClassificationTagSetId": "e16409a7-1700-4153-9090-3955bc2f0ae8", "Classification": "\u0645\u0642\u064A\u062F / Confidential", "ComplianceTagSetId": "f14fc1f1-8950-40d5-8a29-45909da947d6", "FileId": "4fdf7827-0104-343f-be32-8d435eeb1aba", "UserId": "MOHAMMAD NOSHAD", "TagDateTime": "2024-02-19T10:49:47Z", "Distribution": "\u062F\u0627\u062E\u0644\u064A / Internal", "ClassificationHash": "{classification_guid}", "ComplianceHash": "{compliance_guid}", "DistributionHash": "{distribution_guid}" }

ദമ്മാം: കെ എന്‍ എം മര്‍ക്കസുദ്ദഅവക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം യൂനിറ്റിനെ 2024- 25 വര്‍ഷക്കാലയളവിലേക്ക് നയിക്കാന്‍ പുതിയ നേതൃത്വം നിലവില്‍ വന്നു.

city exchange

പ്രസിഡന്റായി എഞ്ചിനീയര്‍ വഹീദുദ്ധീന്‍ കാട്ടുമുണ്ടയേയും സെക്രട്ടറിയായി നസ്‌റുല്ല അബ്ദുല്‍ കരീം കൊല്ലത്തേയും ട്രഷററായി ജമാല്‍ പി കെ കൈപ്പമംഗലത്തേയും തെരഞ്ഞെടുത്തു. യൂസുഫ് കൊടിഞ്ഞി, സമീര്‍ പി എച്ച് എന്നിവര്‍ വൈസ് പ്രസിഡന്റായും നൗഷാദ് കോഴിക്കോട്, മുജീബുറഹ്‌മാന്‍ കുഴിപ്പുറം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

നൂറിലധികം വരുന്ന ജനറല്‍ ബോഡി അംഗങ്ങള്‍ ചുമതലപ്പെടുത്തിയ എക്സിക്യുട്ടീവ് ബോഡിയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തിയത്.

ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നസീര്‍ പഴേടത്ത്, അബ്ബാസ് ഖോബാര്‍, ഫയാസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- Advertisement -
Ad image

കഴിഞ്ഞ കാലയളവില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ചെറു പ്രദര്‍ശനവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സെന്റര്‍ ദാഈ ഇഖ്ബാല്‍ ചെറുവാടി ഉദ്‌ബോദന പ്രഭാഷനം നിര്‍വഹിച്ചു.

കെ ജി തലം മുതല്‍ ഏഴാം ക്ലാസ് വരെ മലയാളം സി ഐ ഇ ആര്‍ സിലബസില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസ, ഉംറ കാരവനുകള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഖുര്‍ആന്‍- ഹദീസ് പഠനക്ലാസുകള്‍, ആഴ്ച്ച തോറുമുള്ള ഫാമിലി ക്ലാസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇസ്‌ലാഹി സെന്റര്‍ ശ്രദ്ധ ചെലുത്തി സമൂഹ പൊതുനന്‍മക്കായ് ദമ്മാമില്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൂടാതെ യുവാക്കളുടെ കൂട്ടായ്മയായ ഫോക്കസ്, വനിതകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എം ജി എം, കൗമാര പ്രായക്കാരുടെ കൂട്ടായ്മയായ ടാലന്റ് ടീന്‍സ് എന്നീ ഘടകങ്ങളും ദമ്മാം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഉമ്മര്‍ മൗലവി, അയൂബ് കടലുണ്ടി, നൗഷാദ് കുനിയില്‍, സക്കീര്‍ തച്ചമ്പാറ തുടങ്ങിയവര്‍ പുതിയ നേതൃത്വത്തിന് ആശംസകളര്‍പ്പിച്ചു കൊണ്ട്
സംസാരിച്ചു. ബിജു ബക്കര്‍ നന്ദി പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!