പുനര്‍ജ്ജനിക്കുന്നു കാലഘട്ടത്തിന്റെ ഹരമായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

Web Desk
1 Min Read

ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന മോട്ടോര്‍ സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് എന്‍ഫീല്‍ഡ് കമ്പനി ഏറ്റവും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആയി പുനര്‍ജനിപ്പിക്കുന്നു.
പതിനൊന്ന് കളര്‍വേകളില്‍ അഞ്ച് വേരിയന്റുകളിലായി അവതരിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളിന് ചെന്നൈയിലെ എക്‌സ് ഷോറൂം വില തുടങ്ങുന്നത് 1,84,374 രൂപ മുതലാണ്. ടെസ്റ്റ് റൈഡുകളും ബുക്കിംഗുകളും ആരംഭിച്ചു കഴിഞ്ഞു.

city exchange


2008ല്‍ പുറത്തിറക്കിയതു മുതല്‍ ക്ലാസിക്ക് ഇതുവരെ പന്ത്രണ്ടു വര്‍ഷത്തിനിടക്ക് മൂന്നു ദശലക്ഷത്തിലധികം എണ്ണമാണ് നിരത്തിലിറങ്ങിയത്. പുതിയ ക്ലാസിക് 350ന്റെ എല്ലാ വകഭേദങ്ങളുടെയും ബുക്കിംഗും ടെസ്റ്റ് റൈഡും ആരംഭിച്ചിട്ടുണ്ട്. റെഡ്ഡിച്ച് സിരിസ് 2021 ഒക്ടോബര്‍ മുതല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. റെഡ്ഡിച്ച് സിരീസിന് 1,84,374 ഹാല്‍സിയോണ്‍ സിരീസിന് 193,123 ക്ലാസിക് സിഗ്‌നലുകള്‍ക്ക് 2,04,367, ഡാര്‍ക്ക് സിരീസിന് 2,11,465, ക്ലാസിക് ക്രോം 2,15,118 എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം ചെന്നൈ വിലകള്‍.


റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയോ www.royalenfield.com എന്ന കമ്പനി വെബ്‌സൈറ്റിലോ അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറിലോ ഉപഭോക്താക്കള്‍ക്ക് അവരുടെ ഏറ്റവും പുതിയ ക്ലാസിക് 350നും കണ്ടെത്താനും ഒരു ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാനും ഇഷ്ടാനുസൃതമാക്കാനും ഓര്‍ഡര്‍ നല്‍കാനും കഴിയും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!