അടിയന്തരാവസ്ഥയില്‍ പീഡിപ്പിക്കപ്പെട്ട വാസ്തുശില്‍പി ശംഭുദാസ് നിര്യാതനായി

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ വാസ്തുശില്‍പിയും അടിയന്തിരാവസ്ഥാ കാലത്ത് കക്കയം ക്യാമ്പില്‍ പോലീസ് പീഡനങ്ങള്‍ക്കിരയാവുകയും ചെയ്ത ശംഭുദാസ് (68) നിര്യാതനായി. മായനാട് പാലക്കോട്ടുവയല്‍ കിഴക്കേ തറോല്‍ പരേതനായ രാമന്‍ വൈദ്യരുടേയും അമ്മാളുവിന്റേയനും മകനായിരുന്നു.
സി പി ഐ എം എല്‍ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും വാസ്തുരംഗത്തെ ബദല്‍ അന്വേഷണങ്ങളുടെ പ്രയോക്താവായി അറിയപ്പെടുകയും ചെയ്തു. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വ്യത്യസ്തമായ നൂറുക്കണക്കിന് വീടുകള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും രൂപകല്‍പന നല്‍കിയിട്ടുണ്ട്. കമ്പിക്ക് പകരം മുള ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ്, പ്ലാസ്റ്ററിംഗില്ലാത്ത നിര്‍മാണ രീതി, കോണ്‍ക്രീറ്റിനുള്ളില്‍ ഓട് പാകി ചൂട് രഹിത മേല്‍ക്കൂര തുടങ്ങിയ വ്യത്യസ്ത പരീക്ഷണങ്ങളാണ് ശംഭുദാസ് നടത്തിയിരുന്നത്്.
ഭാര്യ: പുഷ്പ. മക്കള്‍: മുക്തി, ഡോ. അമര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!