
തൃശൂര്‍: മകന്റെ അടിയേറ്റ് മാതാപിതാക്കള്‍ കൊല്ലപ്പെട്ടു. ചേര്‍പ്പ് അവണിശ്ശേരിയില്‍ രാമകൃഷ്ണന്‍ (72), ഭാര്യ തങ്കമണി(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാമകൃഷ്ണന്‍ ഇന്നലെ രാത്രി തന്നെ മരിച്ചിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ പ്രദീപ് മാതാപിതാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടുപേരേയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രദീപ് പതിവായി മദ്യപിച്ചെത്തി വഴക്കടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വത്ത് സംബന്ധിച്ച തര്‍ക്കം മാതാപിതാക്കളുമായി ഉണ്ടായിരുന്നുവത്രെ. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി വഴക്കിട്ടതിനെ തുടര്‍ന്ന് പ്രദീപിന്റെ ഭാര്യയും മകനും വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
