മക്കരപ്പറമ്പിനെ ലഹരിമുക്ത പഞ്ചായത്താക്കാന്‍ സൗഹൃദ കൂട്ടായ്മ

Web Desk
1 Min Read

മക്കരപറമ്പ്: പഞ്ചായത്തിനെ ലഹരി മുക്തമാക്കുക, വിവിധ മതസ്ഥര്‍ക്കിടയിലും ജന വിഭാഗങ്ങള്‍ക്കിടയിലും പരസ്പര സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യത്തോടെ പഞ്ചായത്തിലെ മഹല്ലു പ്രതിനിധികളും ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും ഒത്തുചേര്‍ന്നത് വേറിട്ട അനുഭവമായി. നാടിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ വളര്‍ച്ചയും സംരക്ഷണവും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി

city exchange

ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തില്‍ പഞ്ചായത്തിനെ ലഹരിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും, ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ലഹരി മുക്ത പഞ്ചായത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സാധ്യമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ മഹല്ല് പ്രതിനിധികളുടെ സാരഥികള്‍ മക്കരപറമ്പ ഹെവന്‍സ് ഓഡിറ്റോറിയത്തില്‍ സംഗമിച്ചിരുന്നു. ഈ സംഗമത്തിന്റെ തുടര്‍ച്ചയെന്നോണമാണ് മഹല്ല് കൂട്ടായ്മയുടെ ഏതാനും പ്രതിനിധികളും ക്ഷേത്ര കമ്മറ്റി പ്രതിനിധികളും അമ്പലപ്പടി ക്ഷേത്രത്തിനടുത്തുള്ള ഊട്ടുപുരയില്‍ സംഗമിച്ചത്. ഇങ്ങനെയൊരു കൂട്ടായ്മയുടെ കാലിക പ്രസക്തി ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.

- Advertisement -
Ad image

മഹല്ല് കൂട്ടായ്മയെ പ്രതിനിധീകരിച്ച് കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍, മൊയ്തു മാസ്റ്റര്‍, ബാപ്പു പെരിഞ്ചീരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അനസ് കരുവാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ക്ഷേത്ര കമ്മിറ്റികളെ പ്രതിനിധീകരിച്ച് രാമചന്ദ്രന്‍, പ്രഭാകരന്‍, രാജീവ് (ആറങ്ങോട് ശിവക്ഷേത്രം, മക്കരപറമ്പ), മദന മോഹനന്‍, (കരിങ്കാളിക്കാവ് ക്ഷേത്രം, കാച്ചിനിക്കാട്), ഭാസ്‌കരന്‍, ഉണ്ണികൃഷ്ണന്‍ (മുത്തപ്പന്‍ ക്ഷേത്രം, കാച്ചിനിക്കാട്), രാമദാസ് (ദേവസ്വം ക്ഷേത്രം, കടുങ്ങൂത്ത്), ശിവദാസന്‍ (കൊളത്തറക്കാട് ക്ഷേത്രം, ചെട്ടിയരങ്ങാടി) എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!