

പയ്യന്നൂര്‍: അടുത്ത അധ്യയന വര്‍ഷത്തില്‍ ഐ എസ് ഡി ഇംഗ്ലീഷ് സ്‌കൂളില്‍ മൂന്നാം തരം മുതല്‍ എട്ടാം തരം വരെ പുതുതായി ആരംഭിക്കുന്ന സ്റ്റെം (ശാസ്ത്ര സാങ്കേതിക എഞ്ചിനീയറിംഗ്, ഗണിതം) പാഠ്യപദ്ധതിയെ പറ്റി രക്ഷിതാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിക്കാന്‍ എത്തിയ പ്രമുഖ റിസോര്‍സ് പേഴ്‌സനും മോട്ടിവേറ്ററുമായ കെ സി മജീദിന് ഐ എസ് ഡി മാനേജ്‌മെന്റ് സ്വീകരണം നല്‍കി.

കാലത്തിന്റെ മാറ്റം അനുസരിച്ച് കുട്ടികളിലും മാറ്റമുണ്ടാക്കണമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് സ്റ്റെം പാഠ്യപദ്ധതി എന്ന് അദ്ദേഹം തന്റെ ക്ലാസില്‍ വിശദമാക്കി.

സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ സി ഷൗക്കത്തലി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ കെ എം അഷ്‌റഫ് ഗ്രാന്റ് തേജസ് അധ്യക്ഷത വഹിച്ചു. സി ഇ ഒ കെ പി മുഹമദ് സമദ് മുഖ്യ പ്രഭാഷണം നടത്തി.
മാനേജര്‍ ഡോ. അഹമദ് ഷാഫി, വൈസ് ചെയര്‍മാന്‍ ഡോ. പി വി അബൂബക്കര്‍, ബോര്‍ഡ് അംഗം മുഹമ്മദ് ഇല്ല്യാസ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ നന്ദി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

