ടാക് ഖത്തര്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഖത്തറില്‍

Web Desk
0 Min Read

ദോഹ: കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തറിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ദോഹയിലെത്തി.

city exchange

മട്ടന്നൂരിന്റെ കാര്‍മികത്വത്തില്‍ മെയ് രണ്ടിന് വെള്ളിയാഴ്ച്ച വൈകിട്ട് മെഷാഫിലുള്ള പോഡാര്‍ പേള്‍ സ്‌കൂളില്‍ ടാക്കിലെ ചെണ്ട വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും തുടര്‍ന്ന് 50ല്‍പരം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടി മേളവും അരങ്ങേറും.

മെയ് ഒന്നിന് വൈകിട്ട് ചെണ്ട അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മട്ടന്നൂരിന്റെ നേതൃത്വത്തില്‍ ടാക് ഖത്തറില്‍ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.

ടാക്കിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഒരുക്കുന്ന സെമി ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ ഡാന്‍സുകള്‍, യോഗ പ്രദര്‍ശനം തുടങ്ങിയ കലാവിരുന്നിനു പുറമെ, ഫാഷന്‍ ഷോ എന്നിവയും അവതരിപ്പിക്കപ്പെടുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!