സ്‌കൂള്‍തല ക്വിസ്സും ശാസ്ത്ര പ്രദര്‍ശനവും

Web Desk
1 Min Read

ദോഹ: പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തറിലെ സംഘടനയായ അനക്‌സ് ഖത്തര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ടെക് ഫെസ്റ്റ് 2025 എന്ന പേരില്‍ ക്വിസ്സും ശാസ്ത്ര പ്രദര്‍ശന മത്സരങ്ങളും മത്സരാടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ സെമിനാറും സംഘടിപ്പിക്കുന്നു.

city exchange

ഖത്തറിലുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറിലധികം മിടുക്കാരായ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് രണ്ടിന് വെള്ളിയാഴ്ച ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ ക്വിസ്സ് മത്സരം നടക്കും. പ്രാഥമിക റൗണ്ടിന് ശേഷം സ്‌കൂളുകള്‍ തമ്മിലുള്ള ഫൈനല്‍ ക്വിസ്സ് മത്സരവും അരങ്ങേറും.

പ്രശസ്ത ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും കോര്‍പറേറ്റ് ട്രെയിനറും കൂടിയായ എ ആര്‍ രഞ്ജിത് ആണ് ക്വിസ്സ് മാസ്റ്റര്‍.

അതേ സമയം തന്നെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചു കൊണ്ട് കുട്ടികളുടെ ശാസ്ത്ര പ്രദര്‍ശനവും ടെക്‌നിക്കല്‍ സെമിനാര്‍ പ്രസന്റ്റേഷനും നടക്കുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!