

പയ്യന്നൂര്‍: പരസ്പര സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് മധുസൂദനന്‍ എം എല്‍ എ പ്രസ്താവിച്ചു. 106-ാം വാര്‍ഷികം ആഘോഷിക്കുന്ന രാമന്തളി വടക്കുമ്പാട് ജി എം യു പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാരില്‍ നിന്നും ഒരു കോടി രൂപ ലഭ്യമാക്കിയ ടി ഐ മധുസൂദനന്‍ എം എല്‍ എക്ക് നാടിന്റെ സ്‌നേഹോപഹാരം സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കരപ്പാത്ത് ഉസ്മാന്‍ കൈമാറി.

ഹെഡ്മിസ്ട്രസ്സ് ഇന്‍ ചാര്‍ജ്ജ് യു കെ ദാക്ഷായണി സ്വാഗതം പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ഥിയായ ഡോ. പി വി അബൂബകര്‍ മാതാപിതാക്കളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പയ്യന്നൂര്‍ എ ഇ ഓ ടി വി ജ്യോതിബാസു വിതരണം ചെയ്തു.
ബി പി സി ഇന്‍ ചാര്‍ജ് വി ഉമേഷ്, പി എം ശുഹൈബ, പി കെ റംസീസ, നസീറ അമീന്‍, ശശീന്ദ്രന്‍ മാസ്റ്റര്‍, ഡോ. പി വി അബൂബക്കര്‍, ജലീല്‍ രാമന്തളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സുനിത മാടായി നന്ദി പറഞ്ഞു.
പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സി എച്ച് മൊഹിയുദ്ദീന്‍, കെ സി ഖാസിം, പി പി സുലൈമാന്‍ ഹാജി, കെ വി അബൂബക്കര്‍, എം സി സുബൈര്‍, മടക്കാല്‍ മുസ്തഫ, ഷെറഫുന്നിസ്സ, മോണങ്ങാട്ട് ഇബ്രാഹിം, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

