നിപ സംശയം; പരിശോധനയ്ക്കയച്ച എല്ലാ ഫലങ്ങളും നെഗറ്റീവ്

Web Desk
0 Min Read

കോഴിക്കോട്: നിപ സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുനെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച അഞ്ച് പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പരിശോധന നടത്തിയ എല്ലാ സാംപിളുകളും നെഗറ്റീവായി.

city exchange

മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും. രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!