

ദോഹ: പ്രമുഖ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി സി സി മുന്‍ അധ്യക്ഷനുമായിരുന്ന സതീശന്‍ പാച്ചേനിയുടെ അകാല വേര്‍പാടില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവിനെയാണ് പൊതുസമൂഹത്തിന് നഷ്ടമായതെന്ന് അനുശോചന പ്രസംഗത്തില്‍ അധ്യക്ഷന്‍ പറഞ്ഞു. കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മ്മാണവേളയില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നപ്പോള്‍ സതീശന്‍ പാച്ചേനിയുടെ അഭ്യര്‍ഥന മാനിച്ച് കൈതാങ്ങാവാന്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് സാധിച്ചിരുന്ന കാര്യം ശ്രീരാജ് ഓര്‍മ്മിച്ചു.

ഇന്‍കാസ് നേതാക്കളായ സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, കെ കെ ഉസ്മാന്‍, ശ്രീജിത്ത് ശിവദാസന്‍ നായര്‍, സതീഷ് കോളയാട്ട്, അന്‍വര്‍ സാദത്ത്, അഷ്‌റഫ് വടകര, അജാത് എബ്രഹാം, വിപിന്‍ മേപ്പയൂര്‍, ഹരികുമാര്‍ കാസര്‍ഗോഡ്, മുബാറക്ക് അബ്ദുല്‍ അഹദ്, അബ്ബാസ് കോഴിക്കോട്, കെ വി ബോബന്‍, മുഹമ്മദലി വാണിമേല്‍, ബിജു മുഹമ്മദ്, ബഷീര്‍ തുവാരിക്കല്‍, അനീഷ് ബാബു മുഴപ്പിലങ്ങാട്, ഹരീഷ് കുമാര്‍, അബ്ദുല്‍ റഷീദ് പേരാവൂര്‍, സഫീര്‍ കരിയാട്, നിയാസ് ചിറ്റാലിക്കല്‍, ശിവാനന്ദന്‍ കൈതേരി, ബാബുരാജ്, സിദ്ദിഖ് മലപ്പുറം, പ്രശോഭ് നമ്പ്യാര്‍, മുഹമ്മദ് എടയ്യന്നൂര്‍ തുടങ്ങിവര്‍ സംസാരിച്ചു.
യോഗത്തിന് ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി അഭിഷേക് മാവിലായി നന്ദിയും രേഖപ്പെടുത്തി.

