ഫിഫ ലോക കപ്പ് 2022; ശ്രദ്ധേയമായി ഇന്‍കാസ് മെഗാ രക്തദാന ക്യാമ്പ്

Web Desk
3 Min Read

ദോഹ: ഫിഫ 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സര സമയത്തെ മുന്‍കരുതലായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ഖത്തര്‍ ഇന്‍കാസ് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ദാതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററിന്റേയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റേയും സഹകരണത്തോടെ ഐ സി സി അശോകഹാളില്‍ പ്രത്യേകം സജ്ജീകരിച്ച യൂണിറ്റുകളിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. അറുനൂറിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ദാതാക്കളുടെ ബാഹുല്യം കാരണം പകുതിയോളം പേര്‍ക്ക് മാത്രമേ രക്തം ദാനം ചെയ്യുവാന്‍ സാധിച്ചുള്ളൂ.

city exchange

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ നിര്‍വ്വഹിച്ചു. ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് സി താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് മുഖ്യാതിഥിയായിരുന്നു. ഐ സി സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് പ്രസാദ്, ജനറല്‍ സെക്രട്ടറി കെ കെ കൃഷ്ണകുമാര്‍, വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു, ഐ എസ് സി ജനറല്‍ സെക്രട്ടറി ടി എസ് ശ്രീനിവാസ്, അന്‍ജന്‍ ഗാംഗുലി, ഇന്‍കാസ് ഖത്തര്‍ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഐ സി സി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍, ലോക കേരള സഭാംഗം റൗഫ് കൊണ്ടോട്ടി, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, സമന്വയം പ്രസിഡന്റ് രവീന്ദ്ര പ്രസാദ്, വി എസ് അബ്ദുല്‍ റഹ്മാന്‍, ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ക്യാമ്പിന്റെ ചീഫ് കോര്‍ഡിനേറ്ററും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ കെ വി ബോബന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സി എ അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

ഹമദ് ബ്ലഡ് ഡോണര്‍ സെന്റര്‍ മെഡിക്കല്‍ മാനേജര്‍ സാദിഖ ഇസ്മയില്‍ അല്‍ മഹ്മൂദി ക്യാമ്പില്‍ നേരിട്ടെത്തി ഇന്‍കാസ് ഭാരവാഹികളെയും രക്തദാതാക്കളയും അഭിനന്ദിച്ചു. ഒരു വ്യക്തി ദാനം ചെയ്യുന്ന രക്തം നാല് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും ഇന്‍കാസിന്റെ രക്തദാന ക്യാമ്പ് ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നിലനിറുത്താന്‍ സഹായകമാകുമെന്നും അവര്‍ പറഞ്ഞു. ജീവകാരുണ്യ രംഗത്ത് വലിയ സേവനമാണ് ഇന്‍കാസ് ചെയ്യുന്നതെന്നും അത് തുടര്‍ന്നും നിലനിര്‍ത്താന്‍ ഇന്‍കാസ് ഭാരവാഹികള്‍ക്ക് സാധിക്കട്ടെ എന്നും ഐ സി സിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സംസാരിക്കവെ സാദിഖ ഇസ്മയില്‍ അല്‍ മഹ്മൂദി പറഞ്ഞു. രക്തദാതാക്കള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ വിതരണം ചെയ്തു.

- Advertisement -
Ad image

ഐ സി ബി എഫ് പ്രസിഡന്റ് വിനോദ് വി നായര്‍, ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഓ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗം മോഹന്‍ കുമാര്‍, അഡൈ്വസറി ബോര്‍ഡ് അംഗം ദീപക് ഷെട്ടി, കേരളാ ബിസിനസ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ ആര്‍ ജയരാജ്, പ്രശ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപി, തമിഴ് സംഘം പ്രതിനിധി രാമസെല്‍വം, മുഹമ്മദ് മുസ്തഫ, ഡോ. ഫുവാദ് ഉസ്മാന്‍, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഷെഫി, ഇന്‍കാസ് ട്രഷറര്‍ ഈപ്പന്‍ തോമസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഡേവിസ് ഇടശ്ശേരി, നിയാസ് ചിറ്റാലിക്കല്‍, ഷിബു സുകുമാരന്‍, ഷാഹുല്‍ ഹമീദ്, ബി എം ഫാസില്‍, അഹദ് മുബാറക്, സര്‍ജിത്ത് കുട്ടം പറമ്പത്ത്, ആന്റണി ജോണ്‍, ഷെമീര്‍ പുന്നൂരാന്‍, ജിഷ ജോര്‍ജ്ജ്, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, അബ്ദുല്‍ റസാഖ്, ഷിജു കുര്യാക്കോസ്, ഷാജഹാന്‍ കൊല്ലം, ബബിത് ഏലിയാസ് വയനാട്, ജോണ്‍ വര്‍ഗ്ഗീസ് ഇടുക്കി, ടി പി റഷീദ്, പ്രേംജിത് കുട്ടംപറമ്പത്ത്, ബഷീര്‍ കുനിയില്‍, അബ്ദുല്‍ ലത്തീഫ് കാസര്‍ഗോഡ്, ജില്ലാ പ്രസിഡന്റുമാരായ ജയപാല്‍ മാധവന്‍, കമാല്‍ കല്ലാത്തയില്‍, ഷഫാഫ് ഹാപ്പ, എബ്രഹാം ജോസഫ്, റുബീഷ് പാലക്കാട്, റോണ്‍സി മത്തായി, അബ്ദുല്‍ റൗഫ്, ബിനീഷ് ബാബു തുടങ്ങിയവരും മറ്റു ജില്ലാ കമ്മിറ്റി ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നല്കി.

Share This Article
Leave a Comment
error: Content is protected !!